Untitled Document Back to Top

ജയസുര്യയുടെ മകന്‍ സിനിമയിലേക്ക്

നടന്‍ ജയസുര്യയുടെ മകന്‍ അധ്വൈത് ചലച്ചിത്ര രംഗത്തേക്ക്. ജയസുര്യ നായകനാകുന്ന ലാൽ ബഹാദൂർ ശാസ്ത്രിയിലൂടെയാണ് മകൻ അധ്വൈത് അഭിനയ രംഗത്തേക്ക് എത്തുന്നത്. ജയസുര്യയുടെ കുട്ടിക്കാലത്തെ വേഷമാണ് അധ്വൈത് ചെയ്യുന്നത്.

സിനിമാനിര്‍മാതാവും കുടുംബവും ദുബായില്‍ മരിച്ച നിലയില്‍

മലയാള സിനിമാനിര്‍മാതാവും ഭാര്യയും മകളുമടങ്ങിയ കുടുംബം ദുബായ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നീലത്താമര, മാടമ്പി, രതിനിര്‍വേദം തുടങ്ങിയ സിനിമകളുടെ സഹനിര്‍മാതാവും സൗപര്‍ണിക ഫിലിംസ് ഉടമയുമായ സന്തോഷ് കുമാര്‍ (45), ഭാര്യ മഞ്ജുള (37), മകള്‍ ഗൗരി (9) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പൂട്ടിക്കിടക്കുന്ന ഫ്ലറ്റ് പോലീസ് ചൊവ്വാഴ്ച വൈകീട്ടെത്തി തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈക്കം സ്വദേശിയായ സന്തോഷ് എറണാകുളം തൃപ്പൂണിത്തുറയിലായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ദുബായില്‍ നാലാംക്ലാസ്സില്‍ പഠിക്കുകയാണ് ഗൗരി. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഫോണില്‍ ആരെയും കിട്ടാതാവുകയും കുടുംബത്തെ കാണാതാവുകയും ചെയ്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫ്ലറ്റിനകത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം പോലീസാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്. എല്ലാവരുടെയും ശരീരത്തില്‍ കത്തികൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. ഭാര്യയെയും മകളെയും വെട്ടിയശേഷം സന്തോഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികനിഗമനം. രണ്ടുദിവസം മുമ്പെങ്കിലും മരണം നടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്. ദുബായ് കരാമയില്‍ എക്‌സ്‌ക്ലൂസീവ് ജനറല്‍ ട്രേഡിങ് എന്ന സ്ഥാപനം നടത്തുകയായിരുന്ന സന്തോഷിന് കുറച്ചുകാലമായി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് സന്തോഷ് ദുബായിലെത്തി ബിസിനസ് ആരംഭിച്ചത്. സന്തോഷ് കുമാര്‍ നീലത്താമര, പ്രമാണി തുടങ്ങി ഏതാനും സിനിമകളുടെ വിതരണവും ഏറ്റെടുത്തിരുന്നു.

റീനു മാത്യൂസ്‌ തിരക്കഥാകൃത്താവുന്നു???

ഇമ്മാനുവൽ എന്ന ചിത്രത്തിൽ കൂടി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച റീനു മാത്യൂസ്‌ ഇനി തിരക്കഥാകൃത്താവുന്നു. പക്ഷെ ജീവിതത്തിൽ അല്ലെന്നു മാത്രം. ഹാഷിം മാരികർ രചനയും സംവിധാനവും ചെയ്യുന്ന കേൾവി എന്ന ചിത്രത്തിലാണ് റീനു മാത്യൂസ്‌ ഒരു തിരക്കഥാകൃത്തിന്റെ വേഷം ചെയ്യുന്നത്. റീനു മാത്യൂസിനു പുറമേ മഖ്‌ബൂൽ സൽമാൻ, ശ്രീജിത്ത്‌ വിജയ്‌, ഹേമന്ത് മേനോൻ, ഭഗത് മാനുവൽ, റിയാസ് ഖാൻ, ഹനീഷ് കനി, അൻസിൽ, ഷാരോണ്‍, ജെൻസണ്‍, കോട്ടയം നസീർ, മനോജ്‌ കെ ജയൻ, പിയ ബാജ്പൈ, മുംതാസ്, മിറയ വർമ്മ, സദ, ദേവി അജിത്ത് തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. തമിഴിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. തമിഴിലെ താരനിർണയം പൂർത്തിയായി വരുന്നു.

സോളാര്‍ സ്വപ്‌നം തീയറ്ററുകളിലേക്ക്

വലിയ വിവാദം സൃഷ്ടിച്ച സോളര്‍ തട്ടിപ്പ് സിനിമയായി തീയേറ്ററുകളിലേക്ക്.സോളാര്‍ സ്വപ്നം എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒട്ടനവധി വിലക്കുകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്.വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹരിത എന്ന പെണ്‍കുട്ടിയിലൂടെ സോളര്‍ സ്വപ്നത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖം പൂജയാണ് ഹരിതയായി വേഷമിടുന്നത്. ദേവന്‍,സീമാ ജി നായര്‍,ഭൂവന്‍,ദീപ ചന്ദ്രന്‍,ദേവി പ്രിയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.ജോയി ആന്റണിയാണ് സംവിധാനം. സോളാര്‍ വിവാദം ചര്‍ച്ചകള്‍ക്ക് ഒപ്പം ഒരുങ്ങിയ ചിത്രമായതു കൊണ്ട് നിരവധി തവണ റിലീസ് തടയപ്പെട്ടിരുന്നു.ഇതിനെല്ലാം അവസാനമിട്ടുകൊണ്ടാണ് വെള്ളിയാഴ്ച സോളാര്‍ സ്വപ്നം തീയേറ്ററുകളിലേക്ക് എത്തുന്നത്.

മിലിയുടെ സെക്കന്റ് ഷെഡ്യൂള്‍ തുടങ്ങി

ട്രാഫിക്‌ എന്ന ചിത്രത്തിന് ശേഷം രാജേഷ്‌ പിള്ള സംവിധാനം ചെയ്യുന്ന മിലി സെക്കന്റ്‌ ഷെഡ്യൂള്‍ ശംഖുമുഖം ചാന്ദ് ബംഗ്ലാവില്‍ ആരംഭിച്ചു. നിവില്‍ പോളി, അമല പോള്‍, സിജ റോസ് തുടങ്ങിയവരുടെ കോമ്പിനേഷന്‍ സീനുകളാണ് ഈ ബംഗ്ലാവില്‍ ചിത്രീകരിക്കുന്നത്. പ്രകൃതി സൗന്ദര്യത്തിനു ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അനീഷ്‌ ലാല്‍ ആണ്.

ഓണത്തിന് ആറു സിനിമകൾ

മുൻ​ ​വർ​ഷ​ങ്ങ​ളി​ലൊ​ന്നും​ ​കാ​ണാ​ത്ത​ ​ത​ര​ത്തി​ലു​ള്ള​ ​ക​ടു​ത്ത​ ​മ​ത്സ​ര​മാ​ണ് ​ഈ​ ​ഓ​ണ​ക്കാ​ല​ത്ത് ​വെ​ള്ളി​ത്തി​ര​യിൽ.​ ​നാ​ലു​ ​വർ​ഷ​ത്തി​നുശേ​ഷ​മാ​ണ് ​എ​ല്ലാ​ ​താ​ര​ങ്ങ​ളു​ടെ​യും​ ​ചി​ത്ര​ങ്ങൾ​ ​ഓ​ണ​ത്തി​ന് ​എ​ത്തു​ക.​മ​മ്മൂ​ട്ടി​യു​ടെ​ ​രാ​ജാ​ധി​രാ​ജ,​ ​മോ​ഹൻ​ലാ​ലി​ന്റെ​ ​പെ​രു​ച്ചാ​ഴി,​ ​ദി​ലീ​പി​ന്റെ​ ​വി​ല്ലാ​ളി​ ​വീ​രൻ,​ ​പൃ​ഥ്വ​രാ​ജി​ന്റെ​ ​പി​ക്ക​റ്റ് 43,​​​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​ബി​ജു​ ​മേ​നോ​നും അ​ഭി​ന​യി​ക്കു​ന്ന​ ​ഭ​യ്യ​ ​ഭ​യ്യ​ ​ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​ഇ​യോ​ബി​ന്റെ​ ​പു​സ്ത​കം​ ​(​അ​ല്ലെ​ങ്കിൽ​ ​മ​ണി​ര​ത്‌​നം​)​ ​എ​ന്നി​വ​യാ​ണ് ​ഓ​ണ​ത്തി​ന് ​എ​ത്തു​ക.

രാ​ജാ​ധി​രാ​ജ​ ​ഒ​രു​ക്കു​ന്ന​ ​അ​ജ​യ് ​വാ​സു​ദേ​വും​ ​പെ​രു​ച്ചാ​ഴി​യു​ടെ​ ​സം​വി​ധാ​യ​കൻ​ ​അ​രുൺ​ ​വൈ​ദ്യ​നാ​ഥ​നും​ ​വി​ല്ലാ​ളി​ ​വീ​രൻ​ ​ഒ​രു​ക്കു​ന്ന​ ​സു​ധീ​ഷ് ​ശ​ങ്ക​റും​ ​മ​ണി​ര​ത്‌​ന​ത്തി​ന്റെ​ ​ക്രാ​ഫ്റ്റ്മാൻ​ ​സ​ന്തോ​ഷ് ​നാ​യ​രു​മാ​ണ് ​ന​വാ​ഗ​തർ.​ ​രാ​ജാ​ധി​രാ​ജ​യിൽ​ ​റാ​യ് ​ല​ക്ഷി​മ​യാ​ണ് ​നാ​യി​ക.​ ​സി​ബി​ ​കെ​ ​തോ​മ​സ്,​ ​ഉ​ദ​യ​കൃ​ഷ്ണ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ ​സി​നി​മ​ ​പൊ​ള്ളാ​ച്ചി​യിൽ​ ​ഒ​രു​ങ്ങു​ന്നു.​ ​സെ​പ്തം​ബർ​ ​അ​ഞ്ചി​നാ​ണ് ​റി​ലീ​സ്.

പെ​രു​ച്ചാ​ഴി​യിൽ​ ​മോ​ഹൻ​ലാ​ലും​ ​മു​കേ​ഷും​ ​അ​ജു​ ​വർ​ഗ്ഗീ​സും​ ​ബാ​ബു​രാ​ജു​മാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തിൽ.​ ​ആ​ഗ​സ്റ്റ് 29​ ​നാ​ണ് ​പെ​രു​ച്ചാ​ഴി​യു​ടെ​ ​റി​ലീ​സ്.​ ​രാ​ഗി​ണി​ ​ദ്വി​ഗ​ദേ​യ്‌​യാ​ണ് ​നാ​യ​ക.​ ​വി​ല്ലാ​ളി​ ​വീ​ര​നിൽ​ ​ന​മി​ത​ ​പ്ര​മോ​ദും​ ​മൈ​ഥി​ലി​യു​മാ​ണ്ദി​ലീ​പി​ന്റെ​ ​നാ​യി​ക​മാർ.​ ​മേ​ജർ​ ​ര​വി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നിർ​വ​ഹി​ക്കു​ന്ന​ ​പി​ക്ക​റ്റ് 43ൽ​ ​പു​തു​മു​ഖം​ ​അ​നു​ശർ​മ്മ​യാ​ണ്.

ബോ​ളി​വു​ഡ് ​താ​രം​ ​ജാ​വേ​ദ് ​ജ​ഫ്രിഈ​ ​സി​നി​മ​യി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തു​ന്നു.​പൃ​ഥ്വി​രാ​ജി​നു​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​യു​ള്ള​ ​ചി​ത്ര​മാ​ണ​ത്.​ ​ജോ​ണി​ ​ആ​ന്റ​ണി​ ​ഭ​യ്യ​ ​ഭ​യ്യ​ ​യിൽ​ ​നി​ഷ​ ​അ​ഗർ​വാ​ളാ​ണ് ​നാ​യി​ക.​അ​മൽ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ​ചാ​ക്കോ​ച്ച​നും​ ​ബി​ജു​മേ​നോ​നും​ ​ഒ​ന്നി​ക്കു​ന്ന​ത്.

ഇ​യോ​ബി​ന്റെ​ ​പു​സ്ത​ക​ത്തിൽ​ ​ഫ​ഹ​ദ്ഫാ​സി​ലി​നൊ​പ്പംലാ​ലും​ ​ജ​യ​സൂ​ര്യ​യും​ ​റീ​നു​മാ​ത്യൂ​സു​മാ​ണ് ​നാ​യി​ക​മാർ.​ ​മ​ണി​ര​ത്‌​ന​ത്തിൽ​ ​നി​വേ​ദ​ ​തോ​മ​സാ​ണ് ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​നാ​യി​ക.

 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20