Untitled Document Back to Top

സൂപ്പർ താരങ്ങളെ ഞെട്ടിച്ച്‌ കാളിദാസൻ

തമിഴകത്തെ സൂപ്പർ താരങ്ങളെ ഞെട്ടിച്ച്‌ കാളിദാസന്റെ സ്റ്റേജ് പ്രകടനം

വീഡിയോ കാണാം

ദാനത്തിന്റെ മഹത്വമോതി മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌

ദാനത്തിന്റെ മഹത്വവുമായി മോഹന്‍ലാലിന്റെ ബ്ലോഗ്. ഇല്ലാത്തവന്‍റെ ഇല്ലായ്മകള്‍ കാണുക... നല്‍കുക... എന്നാണ് ബ്ലോഗില്‍ പരാണകഥകള്‍ ഓര്‍മ്മിപ്പിച്ച് ലാല്‍ പറയുന്നത്‍. തന്റെ ചില സുഹൃത്തുക്കള്‍ ഗള്‍ഫില്‍ തുടങ്ങിയ സന്നദ്ധ സേവന പദ്ധതിയായ ലാല്‍ കെയറിന്റെ പാശ്ചാത്തലത്തില്‍ കൂടിയാണ് മോഹന്‍ലാല്‍ ദാനത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നത്. കര്‍ണ്ണന്‍, ശിബി മഹാരാജാവ് എന്നിവരുടെ ദാനകഥകള്‍ ഓര്‍ക്കുന്ന ലാല്‍ ഇസ്ലാമിലെ ദാനത്തെക്കുറിച്ചും തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ബ്ലോഗ് വായിക്കാം CLICK HERE

മരുഭുമിയില്‍ നിന്ന്‌ കടല്‍തേടിയെത്തിയ സദ്ദാം

കടല്‍ കാണാനുള്ള തീവ്രമായ ആഗ്രഹത്തെത്തുടര്‍ന്ന്‌ രാജസ്ഥാനിലെ വീട്ടില്‍ നിന്ന്‌ ഒളിച്ചോടിവന്ന സദ്ദാം എന്ന ആറു വയസ്സുകാരന്റെ കരളലിയിക്കുന്ന കഥയുമായാണ്‌ കൈരളി തിയേറ്ററില്‍ ഇന്നലെ (ജൂലൈ 20) രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിനം ആരംഭിച്ചത്‌. രാജസ്ഥാനില്‍ നിന്നും തീവണ്ടികയറി കേരളത്തില്‍ എത്തിച്ചേരുകയും ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി അലഞ്ഞുതിരിഞ്ഞ സദ്ദാമിനെ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ സ്‌നേഹഭവന്‍ എന്ന ചാരിറ്റി ഹോമില്‍ എത്തിക്കുന്നിടത്തുനിന്നാണ്‌ ചിത്രം തുടങ്ങുന്നത്‌. നമക്‌ പാനി എന്നു പേരിട്ടിരിക്കുന്ന ചിത്രം സദ്ദാം എന്ന കുട്ടിയുടെ യഥാര്‍ഥ ജീവിതത്തിലേക്കുള്ള നേര്‍ക്കാഴ്‌ചകൂടിയാണ്‌. സ്‌നേഹഭവനിലെ സിസ്റ്റര്‍ അമലയോടും ചിത്രത്തിന്റെ സംവിധായകരായ അമ്മു എസ്‌., അഞ്‌ജു രാജ്‌, നൈതിക്‌ മാത്യു എന്നിവരോടുമൊപ്പം ഇന്നലെ കൈരളി തിയേറ്ററില്‍ ചിത്രം കാണാനെത്തിയ സദ്ദാം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി.

ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ കോളേജിലെ കമ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ്‌ ഈ ചിത്രം ഒരുക്കിയത്‌. സെന്റ്‌ ജോസഫ്‌സ്‌ കോളേജിലെ വിദ്യാര്‍ഥിനിയും സ്‌നേഹഭവന്റെ മേല്‍നോട്ടക്കാരിയുമായ സിസ്റ്റര്‍ അമല ഒരിക്കല്‍ ക്ലാസ്സില്‍ വൈകി എത്തുന്നു. സിസ്റ്റര്‍ വൈകിയതിന്റെ കാരണം അധ്യാപകനായ കമാല്‍ ആരാഞ്ഞപ്പോള്‍ രാജസ്ഥാനില്‍ നിന്ന്‌ വഴിതെറ്റെയത്തിയ സദ്ദാം എന്ന ബാലന്റെ കാര്യം സുചിപ്പിച്ചു. കടല്‍ കാണാന്‍ രാജസ്ഥാനില്‍ നിന്ന്‌ കേരളത്തിലെത്തിയ സദ്ദാമിന്റെ കഥ വിദ്യാര്‍ഥികളുടെ മനസ്സില്‍ കൗതുകമുണര്‍ത്തിയതിനെത്തുടര്‍ന്ന്‌ ഇത്‌ ലോക ശ്രദ്ധയ്‌ക്കുമുന്നില്‍ അവതരിപ്പിക്കണമെന്ന്‌ വിദ്യാര്‍ഥികൂട്ടായ്‌മ തീരുമാനിക്കുകയായിരുന്നു. അധ്യാപകനായ കമാലിന്റെ മേല്‍നോട്ടത്തിലാണ്‌ മലയാളത്തില്‍ 19 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ഈ ചിത്രം പൂര്‍ത്തിയാക്കിയത്‌.

ഒരു വര്‍ഷത്തോളമായി കൂട്ടുകാരോടൊപ്പം സ്‌നേഹഭവനില്‍ കഴിയുകയാണ്‌ സദ്ദാം. ഹിന്ദി മാത്രം അറിയാമായിരുന്ന തനിക്ക്‌ ഇപ്പോള്‍ മലയാളത്തില്‍ സംസാരിക്കാന്‍ കഴിയുന്നുണ്ടെന്ന്‌ അവനുചുറ്റും കൂടിയവരോട്‌ നേര്‍ത്ത പുഞ്ചിരിയോടെ പറഞ്ഞു.

രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയ്‌ക്ക്‌ നാളെ സമാപനം

ചിത്രങ്ങളുടെ മികവും വിഷയവൈവിധ്യവും കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ട ഏഴാമത്‌ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള നാളെ സമാപിക്കും. കൈരളി തിയേറ്ററില്‍ വൈകിട്ട്‌ 6.30 ന്‌ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മേളയില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യും. വനം-പരിസ്ഥിതി-സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. സമാപന ചടങ്ങിനുശേഷം പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.

വിവിധ വിഭാഗങ്ങളിലായി 212 ഓളം ചിത്രങ്ങളാണ്‌ ഇത്തവണ പ്രദര്‍ശിപ്പിക്കപ്പെടുന്നത്‌. പ്രേക്ഷക പങ്കാളിത്തം കൊണ്ട്‌ സജീവമായ മൂന്നാം ദിവസം 49 ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. കടല്‍ കാണാനുള്ള തീവ്രമായ ആഗ്രഹത്തെത്തുടര്‍ന്ന്‌ വീട്ടില്‍ നിന്ന ഒളിച്ചോടുന്ന ആറുവയസ്സുകാരന്റെ കഥപറയുന്ന നമക്‌ പാനി ഏറെ ശ്രദ്ധേയമായി. രാജ്യാന്തരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നോണ്‍ ഫിക്ഷന്‍ ഡയറി, ഫോക്കസ്‌ ഓണ്‍ മിഡില്‍ ഈസ്റ്റ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട എ വേള്‍ഡ്‌ നോട്ട്‌ അവേഴ്‌സ്‌ എന്നിവ കാലികപ്രസക്തികൊണ്ട്‌ പ്രേക്ഷകരെ ആകര്‍ഷിച്ചു. നൈതിക്‌ മാത്യു ഈപ്പന്‍ സംവിധാനം ചെയ്‌ത ദി പെര്‍വെര്‍ട്ടഡ്‌, ശബ്‌നം സുഖ്‌ദേവിന്റെ ദി ലാസ്റ്റ്‌ എഡ്യൂ എന്നിവയും മേളയുടെ മൂന്നാം ദിനത്തെ സമ്പന്നമാക്കി.

മേളയോടനുബന്ധിച്ച്‌ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡോക്യുമെന്ററി-ഹ്രസ്വചിത്രസംവിധായകര്‍ നന്മയുടെ വിത്തുവിതയ്‌ക്കുന്ന കര്‍ഷകരാണെന്ന്‌ പ്രശസ്‌ത ഡോക്യുമെന്ററി സംവിധായകന്‍ നന്ദന്‍ സക്‌സേന അഭിപ്രായപ്പെട്ടു. വരുംതലമുറകള്‍ക്കുവേണ്ടി എല്ലാ അര്‍ഥത്തിലുമുള്ള മുന്‍കരുലാണ്‌ പരിസ്ഥിതി സംരക്ഷണത്തിലൂടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്‌. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി നിരന്തരം ഇടപെടലുകള്‍ നടത്താന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേളയുടെ ഭാഗമായി നിള തിയേറ്ററില്‍ നടന്ന ഡോക്യുമെന്ററികളുടെ തിരക്കഥാരചന എന്ന വിഷയത്തില്‍ പ്രശസ്‌ത ഫിലിം മേക്കര്‍ ഗാര്‍ഗി സെന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോക്യുമെന്ററികളുടെ തിരക്കഥാരചന എഴുത്തിന്റെ ഒരു വേറിട്ട വിഭാഗമാണെന്നും അത്‌ പൂര്‍ണമായും കലയുടെ പരിശീലനമാണെന്നും ഗാര്‍ഗി അഭിപ്രായപ്പെട്ടു. 1987 മുതല്‍ സിനിമാ നിര്‍മാണരംഗത്തെ സജീവ സാന്നിധ്യമായ ഗാര്‍ഗി സെന്‍ മാജിക ലാന്‍ഡേണ്‍ ഫൗണ്ടേഷന്‍ സ്ഥാപക കൂടിയാണ്‌.

മേളയോടനുബന്ധിച്ച്‌ ഇന്ത്യയില്‍ സയന്‍സ്‌ സിനിമാനിര്‍മാണം നേരിടുന്ന വെല്ലുവിളികള്‍ വിഷയമാക്കി നടന്ന ശില്‌പശാലയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ റിസേര്‍ച്ചിലെ കെ.പി. മധു സെഷനുകള്‍ നയിച്ചു. ശാസ്‌ത്രജ്ഞര്‍ സിനിമയില്‍ താത്‌പര്യം കാണിക്കാത്തതാണ്‌ ഇന്ത്യയില്‍ സയന്‍സ്‌ സിനിമകള്‍ കൂടുതലായി ഉണ്ടാകാത്തതിന്‌ കാരണമെന്ന്‌ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സയന്‍സ്‌ സിനിമാ നിര്‍മാണവും കഥപറച്ചിലും എന്നതിന്‌ ആസ്‌പദമാക്കി എല്‍.വി. പ്രസാദ്‌ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ അക്കാദമിയിലെ ശിവകുമാര്‍ പ്രബന്ധം അവതരിപ്പിച്ചു.

കൈരളി തിയേറ്റര്‍ അങ്കണത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംവിധായകരായ അഭിഷേക്‌ വര്‍മ, അനുപം ബ്രാവേ, ലതാ കുര്യന്‍ ഹാദിക്‌ മേത്ത, ഇംക ആസ്‌തെ, ഗൗരവ്‌ പതക്‌, രഞ്‌ജിത രാജീവന്‍, സൈജോ കാരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഡോക്യുമെന്ററി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡോക്യുമെന്ററി-ഹ്രസ്വചിത്ര നിര്‍മാണത്തെസംബന്ധിച്ച ശില്‌പശാല മേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്‌ടര്‍ ബീന പോള്‍ ഉദ്‌ഘാടനം ചെയ്‌തു. ഒരു ഡോക്യുമെന്ററിയുടെ ശരിക്കുള്ള കരുത്ത്‌ അത്‌ എത്രപേര്‍ കാണുന്നു എന്നതാണെന്ന്‌ ശില്‌പശാല മോഡറേറ്റ്‌ ചെയ്‌ത സോഫിയ വി. ശിവരാമന്‍ അഭിപ്രായപ്പെട്ടു. ദീര്‍ഘ-ഹ്രസ്വ ഡോക്യുമെന്ററികള്‍, ഹ്രസ്വ ഫിക്ഷന്‍, ഹോമേജ്‌, ഫോക്കസ്‌ ഓണ്‍ മിഡില്‍ ഈസ്റ്റ്‌, ഫിലിം മേക്കേര്‍ ഇന്‍ ഫോക്കസ്‌, ഇന്റര്‍നാഷണല്‍, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലായി 40 ചിത്രങ്ങളാണ്‌ ഇന്ന്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുക.

മുകേഷ് പറയും മമ്മൂട്ടി കേള്‍ക്കും

മുകേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. മുകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. നാടകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനു ശേഷം മമ്മൂട്ടി നാടക നടനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രയ്‌സ് ദ ലോര്‍ഡ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മുകേഷ് മമ്മൂട്ടിയോട് കഥ പറഞ്ഞത്. മുമ്പ് മമ്മൂട്ടിയെ നായകനാക്കി കഥ പറയുമ്പോള്‍ എന്ന ചിത്രം മുകേഷ് നിര്‍മിച്ചിരുന്നു.

മമ്മൂട്ടിയും മുകേഷും അഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റാണ്. മുകേഷിന്റെ കാളിദാസ കലാകേന്ദ്രം ഛായാമുഖി എന്ന നാടകം മുമ്പ് നിര്‍മിച്ചിരുന്നു. മോഹന്‍ലാലും മുകേഷുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്നേ ഒരു നാടകം ചെയ്യണമെന്ന് മമ്മൂട്ടി മുകേഷിനോട് പറഞ്ഞിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ നാടകം നടക്കാതെ പോയി. തുടര്‍ന്നാണ് നടക പശ്ചാത്തലത്തില്‍ സിനിമ ഒരുക്കാന്‍ തീരുമാനിച്ചത്. നാടകത്തില്‍ അഭിനയിക്കുന്നത് മമ്മൂട്ടിക്ക് ഏറെ ഇഷ്ടമാണ്. മാര്‍ത്താണ്ഡവര്‍മ എന്ന നാടകത്തില്‍ മുകേഷും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നില്ല. പടം സൂപ്പര്‍ഹിറ്റായതോട മുകേഷ് പ്രതിഫലം നല്‍കുകയായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രങ്ങളില്‍ മുകേഷിന് ഷൂട്ടില്ലെങ്കില്‍ പോലും മമ്മൂട്ടി അദ്ദേഹത്തെ ലൊക്കേഷനിലേക്ക് വിളിച്ച് വരുത്തും. മുമ്പ് ജഗദീഷ് മമ്മൂട്ടിയെ നായകനാക്കി അമര്‍ അക്ബര്‍ ആന്റണി എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. കൃഷ്ണപൂജപ്പുരയാണ് തിരക്കഥ എഴുതാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ പ്രോജക്ട് ഒഴിവാക്കി.

ആദ്യ ദളിത് പോരാട്ടത്തിന്റെ കഥയുമായി ബോധി

കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ലക്ഷ്മി നരസുവിന്റെ ദി എസന്‍സ് ഓഫ് ബുദ്ധിസം, അംബേദ്കറുടെ ബുദ്ധനും ധര്‍മ്മവും ടാഗോറിന്റെ ചണ്ഡാലിക എന്നീ കൃതികളുടെ അന്തസത്ത ഉള്‍ക്കൊള്ളുന്നതാണ് ബോധി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി. അജയനാണ്. പൂജാ വിജയനാണ് മാതംഗിയുടെ വേഷത്തില്‍.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ Click Here
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20