Untitled Document Back to Top

അമലാ പോളിന് മിലി ടീമിന്റെ ആശംസ

വിവാഹ ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ അമലാ പോളിന് പുതിയ ചിത്രം മിലിയിലെ അണിയറ പ്രവര്‍ത്തകരുടെ ആശംസ.ഭര്‍ത്താവ് എ എല്‍ വിജയുമൊന്നിച്ചെത്തിയ ഇരുവരും കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവെച്ചത്. ട്രാഫിക്കിനു ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മിലി.നിവിന്‍ പോളിയാണ് നായകന്‍.തിരുവനന്തപുരത്ത് അവസാന ഘട്ട ചിത്രീകരണത്തിലാണ് മിലി.

ജീവനാംശം വേണ്ടെന്ന് മഞ്ജു കോടതിയില്‍

വിവാഹ മോചനത്തിനായി മഞ്ജു വാര്യരും ദിലീപും സംയുക്ത ഹര്‍ജി നല്‍കി. ജീവനാംശം ഉള്‍പ്പെടെ സ്വത്തുക്കള്‍ ഒന്നും തനിക്ക് വേണ്ടെന്ന് മഞ്ജു കോടതിയില്‍ പറഞ്ഞു. കൊച്ചിയിലെ കുടുംബ കോടതിയിലാണ് ഇരുവരും ഒന്നിച്ചെത്തി ഹര്‍ജി നല്‍കിയത്. മഞ്ജു വാര്യര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് കാണിച്ച് ദിലീപ് നേരത്തെ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. സംയുക്ത ഹര്‍ജി നല്‍കുന്നതിനാലാണ് മുന്‍പ് നല്‍കിയ ഹര്‍ജി ദിലീപ് പിന്‍വലിച്ചത്. കുടുംബ കോടതി കൗണ്‍സിലിങ് നടത്തിയെങ്കിലും പിരിയാന്‍ എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് ആറ് മാസത്തിന് ശേഷം ഹാജറാകാന്‍ കോടതി ആവശ്യപ്പെട്ടു. ഇരുവരും കരഞ്ഞുകൊണ്ടാണ് കുടുംബ കോടതിയില്‍ നിന്നും പുറത്തേക്കിറങ്ങിയത്.

മമ്മൂട്ടി ചിത്രമായ മംഗ്ലീഷിന്റെ ആദ്യ ഗാനം പുറത്തിറങ്ങി.

മമ്മൂട്ടി ചിത്രമായ മംഗ്ലീഷിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. സലാം ബാപ്പു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


watch song

ഒരു വടക്കൻ വീരഗാഥ വീണ്ടും എത്തുന്നു.

മമ്മൂട്ടിയെ നായകനാക്കി എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഒരു വടക്കൻ വീരഗാഥ വീണ്ടും എത്തുന്നു. ഒരു റീമേക്ക് ഒന്നുമല്ല കേട്ടോ.. 1989ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ അതിന്റെ റിലീസിന്റെ 25 ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ചിത്രത്തിന്റെ റീ റിലീസ് അനൗണ്സ് ചെയ്യുന്നത്. ഡിജിറ്റൽ പതിപ്പിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ നിർമ്മാതാവ് പി വി ഗംഗാധരൻ ആണ് ഇക്കാര്യം അറിയിച്ചത്. മികച്ച നടന്, തിരക്കഥ, കലാ സംവിധാനം, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലായി നാല് ദേശീയ പുരസ്കാരങ്ങളാണ് ആ വര്ഷം ഈ ചിത്രം നേടിയത്. ഇത് കൂടാതെ 6 സംസ്ഥാന അവാർഡും ഒരു വടക്കൻ വീരഗാഥ അന്ന് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിന്റെ കലാസംവിധാനവും വസ്ത്രാലങ്കാരവും ഒരുമിച്ച് നിർവ്വഹിച്ച പി കൃഷ്ണമൂർത്തി ഈ രണ്ടു വിഭാഗങ്ങളിലും ദേശീയ അവാർഡ് കരസ്ഥമാക്കിയത് ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി ചന്തുവായി എത്തിയ ചിത്രത്തിൽ മാധവി ആണ് നായികയായ ഉണ്ണിയാർച്ചയായി എത്തിയത്. ഇവരെ കൂടാതെ സുരേഷ് ഗോപി, ബാലന് കെ.നായര്, ഗീത, ക്യാപ്റ്റന് രാജു, ദേവന്, ശ്രീരാമൻ, സുകുമാരി എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബോംബെ രവിയാണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് ഈണം നൽകിയത്.

മംഗ്ലീഷിന്റെ ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രമായ മംഗ്ലീഷിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സലാം ബാപ്പു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Watch Teaser

പെരുച്ചാഴിയുടെ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായ പെരുച്ചഴിയുടെ ടീസര്‍ പുറത്തിറങ്ങി. വിജയ്‌ ബാബുവും സാന്ദ്ര തോമസം കൂടി നിര്‍മ്മിക്കുന്ന പെരുച്ചാഴി സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ വൈദ്യനാഥന്‍ ആണ്.

Watch Teaser
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20