Untitled Document Back to Top

വിവാഹമോചനക്കേസില്‍ കത്തുകളുടെ പ്രവാഹം

നടി മഞ്‌ജു വാര്യരില്‍നിന്ന്‌ വിവാഹമോചനം തേടി ഭര്‍ത്താവും നടനുമായ ദിലീപ്‌ കേസ്‌ ഫയല്‍ ചെയ്‌ത എറണാകുളത്തെ കുടുംബകോടതിയിലേക്ക്‌ ആരാധകരുടെയും വിമര്‍ശകരുടെയും കത്തുകള്‍ ഒഴുകുന്നു.

താരാരാധനയുടെ ഭാഗമായി ഇരുവരുടേയും വ്യക്‌തി ജീവിതത്തെയും കലാജീവിതത്തെയും പരാമര്‍ശിച്ചുകൊണ്ടുള്ള നിരവധി കത്തുകളാണു ദിനംപ്രതി ഇവിടെ ലഭിക്കുന്നത്‌. വിവാഹമോചന നീക്കം വാര്‍ത്തയായതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ആരാധകര്‍ പ്രതികരിച്ചുതുടങ്ങിയെന്നാണു കുടുംബകോടതി വൃത്തങ്ങള്‍ പറയുന്നത്‌. പലരും പോസ്‌റ്റ്‌കാര്‍ഡ്‌ വഴിയും പ്രതികരണങ്ങള്‍ കുടുംബകോടതിയെ അറിയിക്കുന്നു. ദിലീപിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കത്തുകളാണ്‌ ഏറെയും.

കത്തുകളെല്ലാം ദിലീപ്‌ കെയര്‍ ഓഫ്‌ കുടുംബകോടതി, എറണാകുളം എന്ന വിലാസത്തിലാണ്‌ അയയ്‌ക്കുന്നത്‌. എറണാകുളം കുടുംബ കോടതിയില്‍ ദിലീപ്‌ എന്നയാള്‍ ഇല്ലാത്തതിനാല്‍ കത്തുകളെല്ലാം താരത്തിനുള്ളതാണെന്നു മനസിലാക്കി തുറന്നു വായിക്കുക മാത്രമാണു പോംവഴി. ഒരു ഡസനില്‍ താഴെ കത്തുകള്‍ നിത്യവും എത്തുന്നു. കത്തയയ്‌ക്കുന്നവരില്‍ സ്‌ത്രീകളുമുണ്ട്‌. മഞ്‌ജു വാര്യരെന്ന അതുല്യ നടിയുടെ കലാഭാവി തകര്‍ക്കരുതെന്ന അപേക്ഷയും കോടതി വിലാസത്തില്‍ എത്തുന്ന കത്തുകളിലുണ്ട്‌.

അടുത്തമാസം 23 നാണ്‌ ദിലീപിന്റെ വിവാഹമോചന ഹര്‍ജി കുടുംബകോടതി പരിഗണിക്കുക. അന്ന്‌ മഞ്‌ജു വാര്യരും കോടതിയില്‍ ഹാജരാകേണ്ടിവരും. താന്‍ നല്‍കിയ ഹര്‍ജിയിലെ വിശദാംശങ്ങളും കോടതി നടപടിക്രമങ്ങളും മാധ്യമങ്ങള്‍ക്കു നല്‍കരുതെന്ന ദിലീപിന്റെ അപേക്ഷ കുടുംബകോടതി അംഗീകരിച്ചിട്ടുണ്ട്‌. അതിനിടെയാണു താരാരാധന കത്തുകളുടെ രൂപത്തില്‍ കോടതിക്ക്‌ പുലിവാലാകുന്നത്‌.

നയന്‍താരക്ക് ശസ്ത്രക്രിയ

ഇനിയും ഈ നാണക്കേട് കൊണ്ടു നടക്കാന്‍ വയ്യ. അതിനുള്ള ശ്രമത്തിലാണ് നയന്‍സ്. കാര്യം മനസിലായില്ലേ? നയന്‍താരയുടെ വളരെ പ്രശസ്തമായ പ്രഭുദേവ ടാറ്റു കോസ്മറ്റിക് സര്‍ജറിയിലൂടെ കളയാനുള്ള ശ്രമം ആരംഭിച്ചു. നയന്‍താര എവിടെ ചെന്നാലും പാപ്പരാസികള്‍ കൂടുതല്‍ ഫോക്കസ് ചെയ്യുക ടാറ്റുവിലേക്കാണ്. എന്നാല്‍ നയന്‍സ് ഇത് അത്രയ്ക്ക് കാര്യമാക്കാറും ഇല്ല. ഈയിടെ ബാങ്‌കോക്കില്‍ പോയത് ടാറ്റു കളയനാണെന്ന് ഒരു വാര്‍ത്തയുണ്ടായിരുന്നു. തിരിച്ചെത്തിയപ്പോഴും നയന്‍സിന്റെ ടാറ്റു അവിടെ തന്നെ കണ്ടതോടെ എല്ലാവര്‍ക്കും സമാധാനമായി. എന്നാല്‍ ഇത്തവണ നയന്‍സ് ടാറ്റു കളയാനുള്ള തീവ്രമായ ശ്രമത്തിലാണ്.

അതീവ രഹസ്യമായി ശസ്ത്രക്രിയ നടത്താനുള്ള പരിപാടിയിലാണ് നയന്‍സ്. കഴിഞ്ഞ ദിവസമാണ് ലേസര്‍പ്രയോഗം നടത്തി ദീപിക പദുക്കോണ്‍ തന്റെ പ്രശസ്തമായ ആര്‍ കെ ടാറ്റു മായ്ച്ചു കളഞ്ഞത്. ദീപികയുടെതായി ഇറങ്ങിയ പുതിയ പരസ്യത്തില്‍ ടാറ്റു കാണാനില്ലായിരുന്നു. ഇനി അത് ഫോട്ടോഷോപ്പ് പോലുള്ള വിദ്യകളില്‍ മായ്ച്ച് കളഞ്ഞതാണോയെന്നും വ്യക്തമല്ല. ഇനി നയന്‍സ് ശസ്ത്രക്രിയ നടത്തി വരുമ്പോള്‍ അറിയാം സംഭവം സത്യമാണോ അല്ലയോ എന്ന്. എന്തായാലും നയന്‍സ് തന്റെ പഴയ കാമുകന്‍ ചിമ്പുവിനോട് ഈയിടെയായി അടുപ്പം കാണിക്കുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ടാറ്റൂനീക്കം ചെയ്യാനൊരുങ്ങുന്നത്.

പത്തുതവണ ഗര്‍ഭിണിയായിട്ടുണ്ടെന്ന് വിദ്യ ബാലന്‍

ഗോസിപ്പുകള്ക്ക് ഒട്ടും പഞ്ഞമില്ലാത്ത മേഖലയാണ് ചലച്ചിത്രലോകം പ്രത്യേകിച്ച് നടിമാരെക്കുറിച്ച്. ബോളിവുഡിലാണെങ്കില്‍ നടിമാര്‍ എന്ത് ചെയ്താലും അതുമായി ബന്ധപ്പെട്ട് ഒരു ഗോസിപ്പെങ്കിലും വരുന്നത് പതിവുമാണ്. ഇക്കാര്യത്തില്‍ മലയാളികൂടിയായ നടി വിദ്യ ബാലനും പുറകിലല്ല. വിദ്യയുടെ വിവാഹത്തിന് മുമ്പേ തുടങ്ങിയ ഗോസിപ്പുകള്‍ ഇപ്പോള്‍ വിവാഹം കഴിഞ്ഞ് നാളിത്രയായിട്ടും അവസാനിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോള്ത്തിന്നെ വിദ്യ വിവാഹമോചിതയാകാന്‍ പോകുന്നുവെന്നും അത് ഭാര്യയ്ക്കും ഭര്ത്താ വിനും ഒരുമിച്ച് പങ്കിടാന്‍ സമയം കിട്ടാത്തതാണ് കാരണമെന്നും ഗോസിപ്പുകള്‍ വന്നു. പിന്നാലെ വന്നത് ഗര്ഭടഗോസിപ്പായിരുന്നു. താന്‍ ഗര്ഭിചണിയാണെന്നുള്ള വാര്ത്തുകള്‍ വായിച്ച് താന്‍ തന്നെ അത്ഭുതപ്പെട്ടുപോയിട്ടുണ്ടെന്നാണ് വിദ്യ പറയുന്നത്. കഴിഞ്ഞ പത്തുമാസത്തിനിടെ താന്‍ പത്തുതവണ ഗര്ഭിറണിയായെന്നാണ് ഗര്ഭുഗോസിപ്പുകളെക്കുറിച്ച് വിദ്യ ബാലന്‍ പറയുന്ന തമാശ. കഴിഞ്ഞ പത്തുമാസത്തിനിടയില്‍ ഞാന്‍ പത്തുവട്ടം ഗര്ഭിനണിയായി. ഇങ്ങനെപോയാല്‍ പുരാണത്തിലെ ഗാന്ധാരിയെവരെ ഞാന്‍ കടത്തിവെട്ടും. എന്നെ ഗര്ഭിതണിയാക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ് വിദ്യ പറയുന്നു. അടുത്തിയെ ഒരു ഇന്റര്വ്യൂ വില്‍ ഗര്ഭിിണിയാണോയെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് വിദ്യ ഇങ്ങനെ പറഞ്ഞത്. തന്റെ വിവാഹശേഷം മുഴുവനായും ഗോസിപ്പുകള്‍ മാത്രമേ കേള്ക്കു ന്നുള്ളുവെന്നും സുജോയ് ഘോഷിന്റെ ചിത്രം വേണ്ടെന്ന് വച്ചതും ആളുകള്‍ ഗോസിപ്പിനുള്ള വകയാക്കിയെന്നും ഞാന്‍ സിനിമവിടുകയാണെന്നുവരെ പറഞ്ഞുകളഞ്ഞുവെന്നും വിദ്യ പറയുന്നു. എന്തുകൊണ്ട് ഇത്തരം ഗോസിപ്പുകള്‍ പുരുഷന്മാരെക്കുറിച്ച ്‌വരുന്നില്ലെന്നാണ് വിദ്യ ചോദിയ്ക്കുന്നത്. പല പ്രമുഖ നടന്മാരും പല ചിത്രങ്ങളും ഉപേക്ഷിയ്ക്കാറുണ്ട്. എന്നാല്‍ അവരാരും സിനിമ വിടുകയാണെന്ന് ആരും പറഞ്ഞുകേള്ക്കാുറില്ല. പലരും ചിത്രങ്ങള്‍ ഉപേക്ഷിയ്ക്കുന്നത് ഒന്നുകില്‍ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവകാരണമായിരിക്കും. നടിമാര്‍ ഇടവേള എടുക്കുമ്പോള്‍ മാത്രം ഗോസിപ്പുകളുണ്ടാകുന്നു. വിവാഹിതയായ സ്ത്രീയ്ക്ക് ഗര്ഭംമ മാത്രമാണോ പ്രശ്‌നം അവള്ക്ക്ം ആരോഗ്യപ്രശ്‌നങ്ങളൊന്നും വരാന്‍ പാടില്ലെന്നുണ്ടോ എന്നും വിദ്യ ബാലന്‍ ചോദിയ്ക്കുന്നു. ഡിറ്റക്റ്റീവ് ആയി വേഷമിടുന്ന ബോബി ജാസൂസ് ആണ് വിദ്യ ബാലന്റെ പുതിയ ചിത്രം. പന്ത്രണ്ട് വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലുമാണ് വിദ്യ ഈ ചിത്രത്തില്‍ എത്തുന്നത്. പട്ടണത്തിലെ ഒരു സാധാരണ പെണ്കുദട്ടിയുടെ കഥ പറയുന്ന ബോബി ജാസൂസില്‍ സ്ത്രീ കഥാപാത്രങ്ങള്ക്കാ ണ് പ്രാധാന്യം നല്കിനയിരിക്കുന്നത്. കഹാനിയില്‍ നിന്നും ഡേര്ട്ടി പിക്ച്ചറില്‍ നിന്നും തികച്ചും വേറിട്ട ചിത്രത്തില്‍ ഫീമെയ്ല്‍ ഡിക്റ്ററീവ് എന്ന റോള്‍ കേട്ടപ്പോള്ത്തനന്നെ വിദ്യ ഡേറ്റ് നല്കു്കയായിരുന്നു. പുതുമുഖ സംവിധായകനായ സമര്‍ സായ്ക്ക് ആണ് സിനിമ സംവിധാനം ചെയ്യുന്നത് . നിര്മാവണം നടി ദിയ മിര്സന. ബോണ്‍ ഫ്രീ എന്റര്ടെവയിന്മെതന്റിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അലി ഫസല്‍ , സുപ്രിയ പഥക്, തന്വിി അസ്മി എന്നിവരും വേഷമിടുന്നു.

കൈവിട്ടിട്ടും കൈവിടാതെ; ദിലീപിനെ സംരക്ഷിച്ച് മഞ്ജുവാര്യരുടെ മൊഴി

ദാമ്പത്യ ജീവിതം തകര്‍ന്ന് തരിപ്പണമായപ്പോഴും ഭര്‍ത്താവിനെ ഒറ്റിക്കൊടുക്കാതെ ഉദ്യോഗസ്ഥ സംഘത്തെ വിസ്മയിപ്പിച്ച് മഞ്ജുവാര്യര്‍. നികുതി വെട്ടിപ്പ് സംബന്ധമായും കള്ളപ്പണ സ്രോതസ്സ് സംബന്ധമായും അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് മഞ്ജുവാര്യര്‍ ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ദിലീപിന്റെ വീടും ഓഫീസും റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥസംഘം രണ്ട് തവണയാണ് മഞ്ജുവാര്യരുടെ അടുത്ത് നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നത്. ദിലീപ് നിയമ വിരുദ്ധ പ്രവര്‍ത്തി നടത്തില്ലെന്നും അവിഹിത സമ്പാദ്യമില്ലെന്നുമാണ് മഞ്ജുവിന്റെ മൊഴി. താരദമ്പതികളുടെ ഭിന്നതയില്‍ മുതലെടുക്കുവാനുള്ള നീക്കം പാളിയതിനെ തുടര്‍ന്ന് റെയ്ഡില്‍ കണ്ടെത്തിയ രേഖകള്‍ മുന്‍ നിര്‍ത്തി മാത്രം നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ദിലീപ് സിനിമകളുടെ ഓവര്‍സീസ്,സാറ്റ് ലൈറ്റ് ഇനത്തില്‍ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ചും ഓരോ സിനിമക്കും വാങ്ങുന്ന പ്രതിഫലത്തേക്കുറിച്ചും വിശദമായ അന്വേഷണമാണ് ഇരു അന്വേഷണ ഏജന്‍സികളും നടത്തിയിരുന്നത്. വിദേശത്തു നടന്ന താരനിശകളെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്. നികുതിവെട്ടിപ്പ് ദിലീപ് നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വന്‍ തുക പിഴശിക്ഷചുമത്താനുൂള്ള നീക്കത്തിലാണ് കസ്റ്റംസ് & സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍. സിനിമക്ക് പുറമെ ദിലീപിന്റെ പരസ്യ, റിയല്‍ എസ്റ്റേറ്റ്, ബിസിനസ്സ് ഇടപാടുകളെ സംബന്ധിച്ചും വ്യക്തമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നത്.

മുതിര്‍ന്ന സൂപ്പര്‍ താരങ്ങളെ വിട്ട് ദിലീപിന്റെ നേരെ മാത്രം ഇപ്പോള്‍ നടപടി ശക്തമാക്കിയത് ശക്തമായ തെളിവുകള്‍ ലഭിച്ചതുകൊണ്ടാണെന്നാണ് ഉദ്യോഗസ്ഥ പക്ഷം.സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും തുടര്‍ നടപടി ഉടനെ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രൂക്ഷമായ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന മഞ്ജുവാര്യരും ദിലീപും സിനിമയില്‍ സജീവമാണ്. അടുത്തയിടെ റിലീസ് ചെയ്ത ദിലീപിന്റെ റിങ്മാസ്റ്ററും മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യുവും സൂപ്പര്‍ഹിറ്റുകളാണ്. ദിലീപ് മുന്‍പ് ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന പ്രമുഖ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ഇപ്പോള്‍ മഞ്ജുവാണ്.

വിവാഹമോചനത്തിന് മഞ്ജുവാര്യര്‍ വന്‍തുക ദിലീപില്‍ നിന്നും ആവശ്യപ്പെട്ടു എന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ അപ്രതീക്ഷിതമായി വിവാഹമോചനം ആവശ്യപ്പെട്ട് ദിലീപ് എറണാകുളം കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ഏവരെയും ഞെട്ടിച്ചിരുന്നു. മഞ്ജുവിനെതിരെ മാനസിക പീഡനം ആരോപിച്ച ദിലീപ് ഹര്‍ജിയിലെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ രഹസ്യ വിചാരണയും, ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വിടുന്നത് താല്‍ക്കാലികമായി കോടതി തടയുകയും ചെയ്തിരുന്നു.

ഇരുവര്‍ക്കുമിടയിലെ അഭിപ്രായ ഭിന്നതയുടെ മൂലകാരണം സിനിമാ രംഗത്തുള്ളവര്‍ക്ക് അറിയാമെങ്കിലും പൊതുസമൂഹം ഇപ്പോഴും ഇതേക്കുറിച്ച് അജ്ഞരാണ്. ദിലീപിനെ കുരുക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉപയോഗിക്കാതെ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തെ വട്ടം കറക്കിയ മഞ്ജുവാര്യര്‍ക്ക് ദിലീപിന്റെ ഭാഗത്തു നിന്നുണ്ടായ അപ്രതീക്ഷിത നീക്കം പക്ഷെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല.

മീനാക്ഷി ദിലീപിനൊപ്പം

നടന്‍ ദിലീപും മഞ്ജു വാര്യറും പരസ്പരധാരണയോടെ ഹർജി നൽകിയിരുന്നതായി റിപ്പോർട്ട്.സ്വത്ത്‌ വിഭജിക്കുന്ന കാര്യത്തിലും മകളുടെ കാര്യത്തിലും ആയിരുന്നു തീരുമാനമുണ്ടാകാനിരുന്നത്. തൃശ്ശൂര്‍ ഫാമിലി കോര്‍ട്ടി ലാണ് ഇവർ ഹർജി നല്കിയത്. ഇവർ തമ്മിൽ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ മീനാക്ഷിയെ താൻ നോക്കികോളാമെന്ന് ദിലീപ് പറഞ്ഞപ്പോൾ മഞ്ജു ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയില്ല. മകള്‍ മീനാക്ഷിയെ സംരക്ഷിയ്ക്കാനുള്ള ചുമത കോടതി ദിലീപിനെയാണ് ഏല്‍പ്പിച്ചിരുന്നത്. എന്നാൽ സ്വത്തിൻറെ കാര്യത്തിൽ മഞ്ജു സംസാരിച്ചെന്നും സ്വത്തുക്കളിൽ പലതും തനിക്ക് വേണമെന്ന് പറയുകയുമുണ്ടായെന്നാണ് റിപ്പോർട്ട്.കോടതി അനുവദിച്ച സമയങ്ങളില്‍ മഞ്ജു മകളെ കാണാനെത്താറുണ്ടെങ്കിലും ദിലീപിന്റെ കൂടെ കഴിയാനാണ് മീനാക്ഷി കൂടുതൽ താത്പര്യം കാണിച്ചിരുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമം ആണ് ഇതുമയി ബന്ധപ്പെട്ട വാര്‍ത്ത‍ നല്‍കിയിരിക്കുന്നത്.

അസിൻ പ്രണയത്തിൽ

കോളിവുഡും ടോളിവുഡും കടന്ന് ബോളിവുഡ് വരെയെത്തിയെങ്കിലും ഗോസിപ്പു കോളങ്ങളിൽ അധികം ഇടംപിടിക്കാത്ത നടിയാണ് അസിൻ. പ്രണയം, ഡേറ്റിംഗ്, പാർട്ടികൾ തുടങ്ങിയവയിൽ നിന്നെല്ലാം അസിൻ അകലം പാലിച്ചിരുന്നു. ഒടുവിൽ ഒരു പ്രണയവാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് സുന്ദരി. മൈക്രോമാക്സ് കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ രാഹുൽ ശർമ്മയുമായി കഠിന പ്രണയത്തിലാണത്രേ അസിൻ.

അച്ഛൻ ബിസിനസുകാരനായതിനാൽ ബിസിനസിനോട് ചെറുപ്പം മുതലേ താത്പര്യമുള്ളയാണ് അസിൻ. കൂടാതെ ഇന്ത്യയിൽ നിന്നായിരിക്കും താൻ പങ്കാളിയെ തിരഞ്ഞെടുക്കുക എന്നും നേരത്തേ അസിൻ സൂചിപ്പിച്ചിട്ടുണ്ട്. വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ് താരം എന്ന് കുറച്ചുനാളുകളായി വാർത്തകളുമുണ്ട്. എല്ലാം കൂട്ടിവായിക്കുമ്പോൾ അസിന്റെ പ്രണയവാർത്തയ്ക്ക് കൂടുതൽ വിശ്വാസ്യത ലഭിക്കുന്നു. ഒരു പ്രമുഖ ദിനപത്രം ആണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത‍ പുറത്തുവിട്ടത്.

ഹിന്ദിയിൽ അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെടുന്നതാണ് അസിന്റെ ഈ തീരുമാനത്തിനു പിന്നിൽ എന്നാണ് അസൂയാലുക്കൾ പറയുന്നത്. ആമീർ ഖാൻ ചിത്രം ഗജിനിയിലൂടെ സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചതെങ്കിലും ഹിന്ദിയിൽ അത്ര കണ്ട് ശോഭിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒരു വർഷത്തിലധികമായി അസിൻ അഭിനയിച്ച ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല. അഭിഷേക് ബച്ചൻ നായകനാവുന്ന ഓൾ ഈസ് വെൽ ആണ് ഈ വർഷം റിലീസാകാനുള്ളത് . ഉമേഷ് ശുക്ലയാണ് സംവിധാനം. റിലീസ് ഡിസംബറിലാണ്.

 
1
 
2
 
3
 
4
 
5
 
6
 
7