Untitled Document Back to Top

കാവ്യ ആഗ്രഹിച്ചത്

വിവാഹമോചിതയായ മലയാളത്തിന്റെ പ്രിയ നടി തന്റെ ആഗ്രഹങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു മലബാറുകാരനെ വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് കാവ്യ മാധവന്‍ വെളിപ്പെടുത്തി. തനിക്കു നഷ്ടമായത് തന്റെ സഹോദരന്‍ മിഥുന് ലഭിച്ചെന്നും കാവ്യ പറഞ്ഞു. ഒരു മലയാള മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് കാവ്യ തന്റെ കൗമാരക്കാലത്തെ ആഗ്രഹം വെളിപ്പെടുത്തിയത്. കൗമാരക്കാലം മുതലേ വിവാഹത്തെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറില്‍ വിവാഹക്കാര്യം നേരത്തെ നടക്കും. ഒരു മലബാറുകാരനെ വിവാഹം കഴിച്ച് സുഖമായിട്ടു കഴിയാനായിരുന്നു കൗമാരക്കാലത്തെ ആഗ്രഹം. എന്നാല്‍ സിനിമയിലെത്തി, പിന്നീട് ജീവിതം സിനിമ പോലെയായിപ്പോയി. കാവ്യാമാധവന്റെ വിവാഹം തിരുവനന്തപുരം സ്വദേശിയായ നിഷാല്‍ ചന്ദ്രയുമായിട്ടായിരുന്നു.

കുവൈറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന നിഷാലുമായുള്ള ബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീട് അത് വിവാഹമോചനത്തില്‍ കലാശിച്ചു. ഇപ്പോള്‍ കൊച്ചിയില്‍ അച്ഛനമ്മമാരോടൊപ്പമാണ് കാവ്യ. തന്റെ സഹോദരന്‍ മിഥുന്റെ വിവാഹകാര്യം വന്നപ്പോള്‍ മലബാറില്‍ നിന്നുള്ള വധു മതിയെന്ന് പറഞ്ഞത് കാവ്യ മാധവനായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. തലശേരിക്കാരി റിയയാണ് മിഥുന്റെ വധു. വിവാഹമോചിതയായ ശേഷം കാവ്യയുടെ പുനര്‍വിവാഹത്തെക്കുറിച്ച് പല ഗോസിപ്പുകളും ഉണ്ടായെങ്കിലും അതെല്ലാം കാവ്യ നിഷേധിച്ചു.


മഞ്ജുവിനു പുറകെ ദിലീപ്

തിരിച്ചുവരവ് ഗംഭീരമാക്കിയ ഹൗ ഓൾഡ് ആർ യു മഞ്ജുവാര്യരുടെ കരിയറിൽ മാത്രമല്ല ജീവിതത്തിലും ഒരുപാട് മാറ്റങ്ങളാണ് സമ്മാനിച്ചത്. മഞ്ജു അവതരിപ്പിച്ച നിരുപമ എന്ന കഥാപാത്രം വെജിറ്റബിൽ കൃഷിയിലൂടെ വിജയിക്കുന്ന വീട്ടമ്മമാരുടെ കൂട്ടത്തെയാണ് മലയാളിക്ക് കാട്ടി തന്നത്. ആ സിനിമയുടെ വിജയം കേരളാ ഗവണ്മെന്റിനും പുതിയ ചിന്തകൾക്ക് വഴി വക്കുകയും, മഞ്ജുവിനെ തന്നെ ബ്രാന്റ് അംബാസിഡർ ആക്കി ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മകൾക്ക് രൂപം കൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ദിലീപും അതേ വഴിയിൽ, ഏറ്റവും പുതിയ സിനിമയായ വില്ലാളി വീരനിൽ, നാട്ടുമ്പുറത്തു കാരനായ ഒരു കർഷകനായിട്ടാണ് ദിലീപ് വേഷമിടുന്നത്. സുധീഷ് ശങ്കർ എന്ന നവാഗത സംവിധായകൻ ഒരുക്കുന്ന ചിത്രത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു പാവം കർഷനെ അവതരിപ്പിക്കും. ഇനി ഒരുപക്ഷെ ജൈവകൃഷി കേന്ദ്ര കഥാപാത്രമായി നിരവധി ചിത്രങ്ങൾ വന്നു കൂടായ്കയില്ല, മലയാള സിനിമയുടെ ഒരു ട്രെന്റ് അതാണല്ലോ! കാത്തിരിക്കാം ഹൗ ഓൾഡ് ആർ യു വിലൂടെ മഞ്ജുവാര്യർ കൊണ്ടുവന്ന വിജയം വില്ലാളി വീരനിലൂടെ ദിലീപിന് സാധിക്കുമോ എന്ന്

സുരാജിനു മുന്‍ മാനേജറുടെ ഭീഷണി

ദേശിയ അവാര്‍ഡ്‌ ജേതാവ് നടന്‍ സുരാജ് വെഞ്ഞാറമൂടിനെ ഭീഷണിപ്പെടുത്തി പഴയ മാനേജര്‍ രംഗത്ത്‌. വഞ്ചന, കള്ളപ്രമാണം ഉണ്ടാക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങങ്ങളുമായി സുരാജിന്റെ മുന്‍ മാനേജരും തിരുവനന്തപുരം സ്വദേശിയുമായ രാജേഷ് കുമാര്‍ ആണ് രംഗത്തെത്തിയത്.

തന്റെ ഉടമസ്ഥതയില്‍ തൃപ്പൂണിത്തുറ എരൂരിലുള്ള ഭൂമി സുരാജ് കള്ളപ്രമാണം ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് രാജേഷ്‌ കുമാറിന്റെ ആരോപണം. ഇത് സംബന്ധിച്ച് രാജേഷ്‌ കഴിഞ്ഞദിവസം തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. സുരാജില്‍ നിന്നും മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും പണത്തിന് ഈടായി തൃപ്പുണ്ണിത്തുറയിലുള്ള തന്റെ വസ്തുവിന്റെ ആദാരം സുരാജിന് കൈമാറിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സുരാജ് ആധാരം തിരിച്ച് നല്‍കിയില്ലെന്നും സുഹൃത്തുക്കളുടെ സഹായത്തോടെ മറിച്ച് വിറ്റുവെന്നും ഇതിനായി കള്ളപ്രമാണം ഉണ്ടാക്കിയെന്നും ആരോപിക്കുന്നു. പലതലതവണ ഗുണ്ടകളെവിട്ട് സുരാജ് തന്നെ ഭീഷണിപ്പെടുത്തിയെന്നും രാജേഷ് ആരോപിയ്ക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച സുരാജ്, രാജേഷ്‌ ഒരു തട്ടിപ്പുകാരന്‍ ആണെന്നും ഇയാളെ ജോലിക്കെടുത്തതാണ് താന്‍ ചെയ്ത തെറ്റെന്നും പറഞ്ഞു. രാജേഷിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാന രഹിതമാണ്. ഇയാളെ മാനേജരായി നിയമിച്ചതാണ് താന്‍ ചെയ്ത തെറ്റ്. നാലുവര്‍ഷത്തോളം ഇയാള്‍ എന്നോടൊപ്പം ജോലി ചെയ്തു. എന്നാല്‍ ഇയാള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് മനസിലാക്കിയതോടെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇപ്പോള്‍ ഇയാള്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ അയാളുടെ സുഹൃത്തുക്കളെ ഉപയോഗിച്ച് തന്നെ അപകീത്തിപ്പെടുത്തുകയാണെന്നും സുരാജ് പറഞ്ഞു.

ജോലിയില്‍ നിന്നും പിരിച്ചു വിട്ടത് രാജേഷിനെ പ്രകോപിപ്പിച്ചു. അതിനുശേഷം ഇയാള്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ട്‌ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. തുക നല്‍കാന്‍ താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ്‌ തനിക്കെതിരെ കേസുമായി ഇയാള്‍ രംഗത്തെതിയതെന്നും സുരാജ് പറഞ്ഞു.

തന്റെ കൈയ്യില്‍ നിന്നും മൂന്ന് ലക്ഷം രൂപ മുന്‍ മാനേജര്‍ വാങ്ങിയെന്നും പണം തിരികെ നല്‍കിയിട്ടില്ലെന്നും സുരാജ് പറയുന്നു.

അതേസമയം രാജേഷിനെതിരെ സുരാജ് മാനനഷ്ടകേസ് ഫയല്‍ ചെയ്തു.

മഞ്ജു ബോളിവുഡിലേക്ക്

നടി ഗീതു മോഹൻദാസ്‌ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി സിനിമയിൽ നായികയായി മഞ്ജു വാര്യരെത്തുന്നതായി റിപ്പോർട്ട്. ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം തികച്ചും നായിക പ്രാധാന്യമുള്ളതാണ്. ഗീതു ഇപ്പോൾ ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ്.അഞ്ജലി ഥാപ്പയെന്ന ചിത്രത്തിന് ഗീതുവിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.ഈ ചിത്രത്തിന്റെ യൂറോപ്യന്‍ പ്രീമിയര്‍ ഷോയ്ക്ക് ഗീതുവിനൊപ്പം മഞ്ജുവും പോയിരുന്നു. ഈ യാത്രയിൽ വിരിഞ്ഞ കഥയാണ്‌ ഗീതു ഇപ്പോൾ മഞ്ജുവിനായി എഴുതുന്നത്.ഈ ചിത്രം ഹിന്ദിയിൽ തന്നെ ഒരുക്കുകയാണെങ്കിൽ അത് മഞ്ജുവിൻറെ ആദ്യ ഹിന്ദി ചിത്രമായിരിക്കും

വിവാഹത്തിന് ഞാൻ തയ്യാർ :ഭാവന

ഏറെ നാളുകളായി നടി ഭാവന പ്രണയത്തിലാണെന്നും വിവാഹിതയാകാന്‍ പോകുന്നുവെന്നും വാര്‍ത്തകള്‍വരാന്‍ തുടങ്ങിയിട്ട്. ഒരിടയ്ക്ക് ഭാവനയുടെ വിവാഹം കഴിഞ്ഞുവെന്നും അതല്ല അടുത്ത ദിവസങ്ങളില്‍ നടക്കുമെന്നും വരെ റിപ്പോര്‍ട്ടുകള്‍ വന്നു.വിവാഹ, പ്രണയ വാര്‍ത്തകള്‍ ഒരു പതിവായി മാറിയപ്പോള്‍ ഭാവന തന്നെ രംഗത്തെത്തി താനൊരാളുമായി പ്രണയത്തിലാണെന്നും വിവാഹം നടക്കുമ്പോള്‍ അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.എന്നാൽ താന്‍ അടുത്തവര്‍ഷം വിവാഹിതയാകുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ .ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ത്തിൻറെ പുതിയ വെളിപ്പെടുത്തൽ. കല്യാണം അടുത്ത വര്‍ഷം ഉണ്ടാകും. ഇപ്പോള്‍ അതിനെപറ്റി കാര്യമായി ചിന്തിക്കുന്നുണ്ട്. വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്. എന്റെ മനസ്സ് അതിനായി പാകപ്പെട്ടിരിക്കുന്നുവെന്ന് ഭാവന പറഞ്ഞു. കഥ ഇഷ്ടപെട്ടില്ലെങ്കില്‍ ആ സിനിമ വേണ്ടെന്നുവെക്കാം, കല്യാണം അങ്ങനെയല്ലല്ലോ ഭാവന പറയുന്നു . അടുത്തിടെ റിലീസായ ഭാവന അഭിനയിച്ച രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനൂപ് മേനോന്‍ നായകനായ ആംഗ്രി ബേബീസും മോഹന്‍ലാല്‍ ചിത്രമായ കൂതറയുമാണ് ഭാവനയുടെ പുതിയ റിലീസുകള്‍.

ബുദ്ധേട്ടനെ ദിലീപ് കയ്യൊഴിയുന്നു

നവാഗതനായ സുധീഷ് ശങ്കറിന്‍റെ സംവിധാനത്തില്‍ ദിലീപ് നായകനായി തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ച ബുദ്ധേട്ടന്‍ എന്ന ചിത്രത്തിന്റെ പേര് മറുന്നു. പുതിയ പേര് രണ്ടാഴ്ചക്കുള്ളില്‍ പുറത്തുവിടും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നാട്ടിന്‍ പുറത്തുകാരനായ ഒരു പച്ചക്കറി കച്ചവടക്കാരന്റെ വേഷത്തില്‍ ദിലീപ് എത്തുന്ന ഹാസ്യ പ്രാധാന്യമുള്ള ചിത്രത്തില്‍ നമിത പ്രമോദും മൈഥിലിയും ആണ് നായികമാര്‍
 
1
 
2
 
3
 
4
 
5
 
6
 
7