Untitled Document Back to Top

80 കോടിയുടെ സ്വത്തുക്കള്‍ തിരികെ നല്‍കും

മഞ്ജു വാര്യരും ദീലീപും തമ്മിലുള്ള വിവാഹമോചനം ഉടനുണ്ടാകും. ജീവനാംശമായി ആവശ്യപ്പെട്ട 15 കോടി രൂപ വേണ്ടെന്ന് മഞ്ജു തീരുമാനിച്ചതോടെ് കോടതി നടപടികള്‍ വേഗത്തി ലായത്‌. കേസ് തീര്‍പ്പാകുന്നതിന് പ്രധാന തടസ്സമായി നിന്നത് 15 കോടിയുടെ ജീവനാംശമായിരുന്നു. മഞ്ജുവിന്റെ പേരില്‍ എറണാകുളത്തും പരിസരത്തുമായി ദിലീപ് വാങ്ങിയിട്ടുള്ള സ്ഥലങ്ങള്‍ തിരിച്ചെഴുതി നല്‍കാനും ധാരണയായി.

ഏകദേശം 80 കോടിയോളം ഈ സ്വത്തുക്കള്‍ക്ക് വിലമതിക്കുമെന്നറിയുന്നു. ഇക്കാര്യം അഭിഭാഷകന്‍ മുഖേന കുടുംബകോടതിയെ അറിയിക്കാന്‍ തീരുമാനമായി.

ഈ മാസം 23നാണ് കേസ് കോടതി പരിഗണിക്കുന്നത്. അന്നു ഹാജരാകണമെന്നു രണ്ടു പേരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നത് ഒഴിവാക്കാന്‍ രഹസ്യ വിചാരണ വേണമെന്നു ദിലീപ് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അന്ന് കോടതി തീരുമാനമെടുക്കും. അതേസമയം ഭാര്യയ്ക്ക് ജോലിയോ മറ്റ് വരുമാനമോ ഉണ്ടെങ്കില്‍ ജീവനാംശം നല്‍കേണ്ടന്ന് അടുത്തിടെ സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. അതേ തുടര്‍ന്നാണ് മഞ്ജു ജീവനാംശം വേണ്ടെന്ന് വച്ചതെന്നറിയുന്നു. പരസ്യ ചിത്രങ്ങള്‍ക്ക് രണ്ട് കോടിയോളം രൂപയാണ് മഞ്ജു വാങ്ങുന്നത്. സിനിമയ്ക്ക് ഒരു കോടിയും.

ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്ന് മഞ്ജുവിന്റെ പല ചിത്രങ്ങളും മുടങ്ങുന്നുണ്ട്. ഇത് മഞ്ജുവിനെ വിഷമിപ്പിക്കുന്നുണ്ട്. അതിനാല്‍ സാമൂഹ്യ കാര്യങ്ങളില്‍ കൂടുതലായി ഇടപെട്ട് സജീവമായി നില്‍ക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്ത്രീകള്‍ക്കായുള്ള 'മട്ടുപ്പാവില്‍ ജൈവകൃഷി' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ തയ്യാറായത്. ഷീ ടാക്‌സിയുടെ ഗുഡ് വില്‍ അംബാസിഡറുമാണ്. മകള്‍ മീനാക്ഷിക്ക് ദിലീപിന്റെ കൂടെ കഴിയാനാണ് താല്‍പര്യം.

പ്രിയാമണിയ്ക്ക് രഹസ്യ കാമുകന്‍, വാര്‍ത്തെക്കെതിരെ പ്രിയാമണി

കുറേക്കാലമായി പ്രിയാമണിയുടെ കാമുകന്‍ ആരാണെന്ന ചോദ്യം തെന്നിന്ത്യന്‍ പാപ്പരാസികളുടെ ഉറക്കം കെടുത്തുന്ന ചോദ്യമായിരുന്നു. എന്നാല്‍ താരം ഇതേസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗോവിന്ദ് പത്മസൂര്യയും ഒന്നിച്ചുള്ള പ്രിയാമണിയുടെ ചിത്രങ്ങള്‍ പുറത്തു വരുന്നത്. ട്വിറ്ററില്‍ ഇരുവരും പോസ്റ്റ് ചെയ്ത ചിത്രമാണ് ഗോസിപ്പിന് കാരണമായത്. ഈ ചിത്രങ്ങൾക്കൊപ്പം ഇരുവരും പ്രണയത്തിലാണെന്നും പ്രിയയുടെ കാമുകനുമാണെന്നുമുള്ള വാർത്തകൾ ചൂടോടെ പടർന്നു.വാര്‍ത്തകള്‍ പുറത്തുവന്നതോടെ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ പ്രിയാമണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.രണ്ടു പേര്‍ ഒന്നിച്ചു നിന്നുള്ള ഫോട്ടോ എടുത്താല്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണെന്നല്ല അര്‍ത്ഥമെന്ന്‌ പ്രിയ ട്വിറ്ററില്‍ കുറിച്ചു. ഗോവിന്ദ്‌ പത്മസൂര്യ തന്റെ സുഹൃത്ത്‌ മാത്രമാണെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയാണെന്നും പ്രിയ വ്യത്യസ്‌ത ട്വീറ്റുകളിലൂടെ വിശദീകരിക്കുന്നു. എന്തായാലും ഗോവിന്ദ്‌ അല്ല പ്രിയയുടെ കാമുകനെങ്കില്‍ പിന്നെ ആരാണ്‌ താരത്തിന്റെ യഥാര്‍ത്ഥ കാമുകനെന്ന അന്വേഷിച്ച്‌ പരക്കംപായുകയാണ്‌ പാപ്പരാസികള്‍ ഇപ്പോള്‍.

പ്രിയാമണിയുടെ ട്വിറ്റര്‍ പോസ്റ്റ്‌


തനിക്കു പിഴവുകള്‍ സംഭവിച്ചുവെന്ന് സനുഷ

തനിക്കു ചെറിയ പിഴവുകള്‍ സംഭവിച്ചുെവന്നും എന്താണ് സംഭവിച്ചതെന്നു ചോദിച്ചാല്‍ പ്രത്യേകിച്ചൊന്നുമില്ലെന്നും സനൂഷ. ഒരു മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് സനുഷ ഇങ്ങനെ പറഞ്ഞത്. ദിലീപേട്ടന്റെ സിനിമ ഏതു ഹീറോയിനും ആഗ്രഹിക്കുന്ന രീതിയിലുള്ള എന്‍ട്രി തന്നെയായിരുന്നു. അതിനുശേഷം പഠനവും മറ്റുമൊക്കെയായി കുറച്ചൊന്ന് കരിയറില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും ബാലതാരത്തില്‍ നിന്നും നായികയിലേക്കുയര്‍ന്ന സനൂഷ പറയുന്നു. വര്‍ഷത്തില്‍ ഒന്നാണെങ്കില്‍ കൂടി കുറച്ച് നല്ല കാരക്ടറുകള്‍ ചെയ്യണം. വളരെ സൂക്ഷിച്ചേ ഇനി സിനിമകള്‍ തെരഞ്ഞെടുക്കൂ. എന്നില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്ന പലരുമുണ്ട്. അവരെ നിരാശപ്പെടുത്താന്‍ പറ്റില്ല സനൂഷയുടെ തിരിച്ചറിവുകളാണിത്. ബാലതാരത്തില്‍ നിന്നും നായികയിലേക്കുള്ള സനൂഷയുടെ വളര്‍ച്ച വളരെ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു. കാവ്യാമാധവനുശേഷം മലയാളത്തനിമ ഒത്തിണങ്ങിയ മറ്റൊരു നായികയെയാണ് സനൂഷയില്‍ പലരും കണ്ടത്. പക്ഷേ ആദ്യ സിനിമകള്‍ പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാനായില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തമിഴിലാണ് ആദ്യം സനൂഷ നായികയാകുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മലയാളത്തിലെ ആദ്യത്തെ നായിക വേഷം. അതും ജനപ്രീയ നായകന്‍ ദിലീപിന്റെ നായികയായി. ഇപ്പോള്‍ കണ്ണൂര്‍ എസ്എന്‍ കോളജില്‍ ബികോം മൂന്നാംവര്‍ഷം പഠിക്കുന്നു. പ്രേമിക്കണം എന്ന ചിന്തയൊന്നും എനിക്കില്ല. കോളജിലെ എല്ലാവരും ചേട്ടാരാണനിക്ക്. അച്ഛനും അമ്മയും ഇതിനൊക്കെ ഫ്രീഡം തന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിലൊന്നും ത്രില്ലില്ല. പിന്നെ ആരെങ്കിലും പ്രേമിക്കാന്‍ വന്നാല്‍ തന്നെ ഞാനൊരു സിനിമാ നടി ആയതുകൊണ്ടു വന്നതാണോ അതോ എന്നെ ഇഷ്ടമായതു കൊണ്ടാണോ എന്ന് സംശയമാണ്. അതുകൊണ്ടു തന്നെ അതിനൊന്നും നില്‍ക്കാറില്ല. നായികയായി മാത്രം അഭിനയിക്കണം എന്നില്ല. ചെയ്യുന്ന കാരക്ടറുകള്‍ ഒരു ഐഡന്റിറ്റി നല്‍കണമെന്ന് ആഗ്രഹിക്കുന്നയാളാണ് . സക്കറിയയുടെ ഗര്‍ഭിണികളില്‍ അങ്ങനെയൊരു കഥാപാത്രമായിരുന്നു. ഇപ്പോള്‍ ചെയ്യുന്ന മിലിയും അങ്ങനെ തന്നെയാമെന്നും താരം പറയുന്നു. ബാല താരമായിരിക്കുമ്പോള്‍ തന്നെ മലയാളത്തിലെ ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പവും വര്‍ക്ക് ചെയ്തിട്ടുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ ഓര്‍മ. അതുകൊണ്ടു തന്നെ ലൊക്കേഷനില്‍ എല്ലാവരുടെയും പെറ്റാണ്. ലൊക്കേഷനില്‍ ഇപ്പോഴും കുട്ടിക്കളിയാണെന്നും സനൂഷ പറയുന്നു. ഇതുവരെ ഗോസിപ്പുകള്‍ ഒന്നും വന്നിട്ടില്ല. എന്നെ വളര്‍ത്തിയത് ഈ ഇന്‍ഡസ്ട്രിയാണ്. അതുകൊണ്ടു തന്നെ എന്തെങ്കിലും ചെറിയ കാര്യം വന്നാലും എല്ലാവരും എന്നെ വിളിച്ച് ചോദിക്കാറുണ്ട്. ഇതിലൂടെ വളര്‍ന്നതുകൊണ്ട് അങ്ങനെയാരും ഗോസിപ് പറയുമെന്നു തോന്നുന്നില്ല. പിന്നെ കുറച്ചൊക്കെ നല്ല കുട്ടിയാണ് ഞാന്‍. അച്ഛനും അമ്മയും അനുജനും ഞാനും കൂടിയാണ് എല്ലാക്കാര്യത്തിലും തീരുമാനമെടുക്കുന്നത്. ഞാനാണ് ഫോണില്‍ കൂടി കഥ കേള്‍ക്കുന്നതെങ്കില്‍ അവരുമായി ഡിസ്‌കസ് ചെയ്യും. അനിയനാണ് പലപ്പോഴും കറക്ടായ തീരുമാനം പറയുന്നത്. സക്കറിയ എടുക്കാന്‍ പറഞ്ഞത് അവനാണ്. വലിയൊരു നടന്റെ അനിയത്തിയായ ഓഫര്‍ വന്നപ്പോള്‍ അനിയത്തിയായി വേണ്ട നായികയായി ചെയ്താല്‍ മതിയെന്നു പറഞ്ഞതും അവനാണ്. വ്യക്തമായ തിരിച്ചറിവുകളിലൂടെ സനൂഷ ഫീല്‍ഡില്‍ സജീവമാവുകയാണ്. നല്ല കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞ് നായിക നിരയില്‍ തന്റേതായ സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് ഈ കണ്ണൂര്‍കാരി. ഒപ്പം അനുജന്‍ സനൂപും മലയാളസിനിമയില്‍ പോപ്പുലറായതിന്റെ സന്തോഷവും.

സദാചാര പോലീസ് അന്‍സിബയുടെ പുറകെ

ദൃശ്യത്തിലൂടെ ശ്രദ്ധേയയായ അന്‍സിബയ്‌ക്കെതിരെ സദാചാര പോലീസ്‌രംഗത്ത്. താരം അഭിനയിച്ച സിനിമകളിലെ ഫോട്ടോകള്‍ കണ്ടാണ് ചില വര്‍ഗീയവാദികള്‍ക്കും സദാചാര വാദികള്‍ക്കും ഹാലിളകിയത്.

ഗുണ്ട എന്ന സിനിമയിലെ സ്റ്റില്ലുകളാണ് ഇവരെ ചൊടിപ്പിച്ചത്. എന്നാല്‍ താന്‍ ചെയ്യുന്ന കഥാപാത്രങ്ങളുമായി വ്യക്തിജീവിതത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് അന്‍സിബ പറഞ്ഞു. എല്ലാ സെലിബ്രിറ്റികളെയും പോലെ ഞാനും എന്റെ ഒഫിഷല്‍ ഫെയ്‌സ് ബുക്ക് പേജില്‍ ചിത്രങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. പക്ഷെ, അതൊന്നും വള്‍ഗര്‍ അല്ല. എങ്കിലും വളരെ മോശം കമന്റുകളാണ് പലരും ഇടുന്നത്.

ആദ്യമൊക്കെ ഇത്തരം കമന്റുകള്‍ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ അതൊക്കെ ശ്രദ്ധിക്കാതെ ഫോട്ടോസ് അപ്‌ഡേറ്റ് ചെയ്യാന്‍ സുഹൃത്തുക്കള്‍ പറഞ്ഞു. അതോടെ കമന്റുകള്‍ താരം നോക്കാറേയില്ല. ജോലിയും കൂലിയുമില്ലാതെ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവരാണ് മോശം കമന്റുകള്‍ ഇടുന്നത്. അവര്‍ക്കും സഹോദരിമാരും പെണ്‍സുഹൃത്തുക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കുന്നില്ല. എന്റെ പേജില്‍ ഫുള്‍ ഡ്രസിട്ട ഫോട്ടോകളാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഗുണ്ടയിലെ ചിത്രങ്ങള്‍ പ്രമോഷന്റെ ഭാഗമായി ഇട്ടതോട ചില വര്‍ഗീയവാദികളും രംഗത്തെത്തി.

സിനിമയും ജീവിതവുമായി ഒരു ബന്ധവുമില്ല. നാളെ ഒരു ത്രീവ്രവാദിയായി അഭിനയിച്ചാല്‍ എന്നെ അങ്ങനെ ആരെങ്കിലും കാണുമോ. ഇല്ല. അതു പോലെ ഗ്ലാമറായി അഭിനയിച്ചത് കൊണ്ട് മാത്രം ജീവിതത്തില്‍ അങ്ങനെയാവണമെന്നില്ല- താരം പറഞ്ഞു.

മഞ്ജുവിനെ താഴയുന്നോ

ദീലീപിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പലരും തങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് മഞ്ജുവാര്യരെ ഒഴിവാക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സത്യന്‍ അന്തിക്കാടും തന്റെ സിനിമയില്‍ മഞ്ജുവില്ലെന്ന് പ്രഖ്യാപിച്ചു. പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജുവിനെ നോക്കുന്നുണ്ടെന്ന് അന്തിക്കാട് ആദ്യം പറഞ്ഞിരുന്നു. കഥാപാത്രത്തിന്റെ റേഞ്ച് അനുസരിച്ചായിരിക്കും അതെന്നും പറഞ്ഞിരുന്നു. സ്‌നേഹവീടിന് ശേഷം ലാലും അന്തിക്കാടും ഒന്നിയ്ക്കുന്ന ചിത്രത്തിന് രഞ്ജന്‍ പ്രമോദാണ് തിരക്കഥയൊരുക്കുന്നത്.

നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തുകയെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ അന്തിക്കാട് ആ വാര്‍ത്ത നിഷേധിച്ചു. പക്ഷേ മഞ്ജു അഭിനയിക്കുമെങ്കില്‍ ഒരു ചിത്രം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. മഞ്ജുവും ദീലീപും തമ്മിലുള്ള ബന്ധം വഷളായപ്പോള്‍ സത്യന്‍ അന്തിക്കാടും ഇടപെട്ടിരുന്നു. എന്നാല്‍ ഇരുവരെയും ഒന്നിപ്പിക്കാനായില്ല. ദിലീപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രഞ്ജിത്ത് തന്റെ ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കിയിരുന്നു.

തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു പലതരം ചര്‍ച്ചകള്‍ക്കും പദ്ധതികള്‍ക്കും പ്രോത്സാഹനം നല്‍കിക്കൊണ്ട് മുന്നേറുകയാണ്. അടുത്തകാലത്ത് സാമൂഹികതലത്തില്‍ ഇത്രയധികം ചര്‍ച്ചയാവുകയും മാതൃകയാക്കപ്പെടുകയും ചെയ്ത മറ്റൊരു ചിത്രമില്ല.

വിവാഹം കഴിഞ്ഞും അഭിനയിക്കും: ഭാവന

വിവാഹം കഴിഞ്ഞാലും അഭിനയം തുടരുമെന്ന് നടി ഭാവന. അഭിനയം അത്ര മോശം തൊഴിലല്ലെന്നും ഭാവന. ഒരു നടനും വിവാഹ ശേഷം അഭിനയം നിര്‍ത്തിയിട്ടില്ല. അതുകൊണ്ട് കല്യാണം അഭിനയത്തിന്റെ അവസാനിപ്പിക്കാനുള്ള ഏര്‍പ്പാടുമല്ല. കജോള്‍, മാധുരി ദീക്ഷിത്ത്, ഐശ്വര്യാറായ്, ശ്രീദേവി എന്നിവരൊക്കെ വിവാഹ ശേഷവും സ്റ്റാറുകളായി തിളങ്ങുന്നു. വിവാഹ ശേഷം നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കും. അഭിനയത്തില്‍ മാത്രമല്ല മനസിന് സന്തോഷം ലഭിക്കുന്ന നല്ല കാര്യങ്ങളെന്തും ചെയ്യും.

ഞാന്‍ അഭിനയം തുടരുന്നത് ആഗ്രഹിക്കുകയും അതിന് വേണ്ട പിന്തുണ നല്‍കുകയും ചെയ്യുന്ന ഒരാളെ മാത്രമേ വിവാഹം കഴിക്കൂ. അയാള്‍ ഒരു നല്ല സുഹൃത്തായിരിക്കണം. പതിനഞ്ച് വയസു മുതല്‍ ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ്. ഇതുവരെ ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. അതുകൊണ്ട് ഒരു നടനെയോ സംവിധായകനെയോ പ്രണയിച്ച് വിവാഹം കഴിച്ചാലും തെറ്റില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയാണ് ജീവിതത്തില്‍ എല്ലാമെനിക്ക് തന്നത്. അതുകൊണ്ട് സിനിമ ഉപേക്ഷിക്കാന്‍ തയ്യാറല്ല.

അനൂപ്‌ മേനോന്റെ ജോഡിയായി രണ്ടാമത് അഭിനയിച്ച ആഗ്രി ബേബീസ് നല്ല സിനിമയാണ്. മുമ്പ് ഞങ്ങള്‍ അഭിനയിച്ച ട്രിവാന്‍ട്രം ലോഡ്ജും വിജയിച്ചിരുന്നു. അനൂപുമായി അഭിനയിക്കുമ്പോള്‍ വളരെ കംഫര്‍ട്ടബിളാണ്. ഞാനിപ്പോള്‍ രണ്ട് മലയാളം ചിത്രങ്ങളില്‍ അഭിനയിക്കുകയാണ്. ഈ വര്‍ഷം ഒരു കന്നട ചിത്രം ചെയ്യും. പോളിടെക്ക്‌നിക്കിലെ പൊലീസ് വേഷം ഞാന്‍ ആസ്വദിച്ചാണ് ചെയ്തത്. അതുപോലുള്ള വേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

 
1
 
2
 
3
 
4
 
5
 
6
 
7