Untitled Document Back to Top

മമ്മൂട്ടിയെ കടത്തിവെട്ടി ദുല്ഖര്‍

സോഷ്യല്‍ മീഡിയ സൈറ്റ് അയ ഫേസ്ബുക്കില്‍ മമ്മൂട്ടിയെ പിന്തള്ളി ദുല്ഖറിന്റെ മുന്നേറ്റം


സണ്ണി ലിയോണിയെ കടത്തിവെട്ടി മലയാള യുവനടി

സണ്ണി ലിയോണിന് പകരം ഐറ്റം ഡാന്‍സ് ചെയ്യാന്‍ ഇനിയ. ഒരു ഊരിലെ രണ്ടു രാജ എന്ന ചിത്രത്തിലാണ് ഇനിയ ഐറ്റം നമ്പറുമായി എത്തുക. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിമലാണ് നായകന്‍. പ്രിയ ആനന്ദ് ആണ് നായിക. ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സ് ചെയ്യും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, സണ്ണി ലിയോണ്‍ അഭിനയിച്ചാല്‍ വള്‍ഗര്‍ കൂടിപ്പോകുമോ എന്ന് കരുതി പകരം ഇനിയയെ ചിത്രത്തിലേക്ക് അണിയറപ്രവര്‍ത്തകര്‍ ക്ഷണിച്ചുവെന്നാണ് കോളിവുഡില്‍ നിന്നുള്ള സൂചനകള്‍. അടുത്തിടെ വടകറി എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സ് ചെയ്‌തിരുന്നു.

ഒരു കോടി തന്നാല്‍ അഭിനയിക്കാം

പടങ്ങളെല്ലാം പൊട്ടി വീട്ടിലിരിക്കുകയാണെങ്കിലും തന്റെ ഇമേജിന് കോട്ടം വരുത്താന്‍ സുരേഷ് ഗോപി തയ്യാറല്ല. എത്ര നല്ല കഥാപാത്രമായാലും ഒരു കോടി തന്നാലേ അഭിനയിക്കൂ എന്ന നിലപാടിലാണ് അദ്ദേഹം. ഒരുപാട് സംവിധായകര്‍ അദ്ദേഹത്തെ സമീപിച്ചെങ്കിലും ഈ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. സലാംകാശ്മീര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പൊട്ടിയതോടെ താരത്തിന്റെ സാറ്റലൈറ്റ് മൂല്യവും ഇടിഞ്ഞു. അഥിനാല്‍ ഒരു കോടി രൂപ നല്‍കിയാല്‍ സിനിമ ലാഭമാകില്ല. സുരേഷ് ഗോപിയെപ്പോലെ പടങ്ങള്‍ പൊട്ടുന്നുണ്ടെങ്കിലും പ്രതിഫലം കുറച്ച് അഭിനയിക്കുന്നത് കൊണ്ടാണ് ജയറാമിന് ഇടയ്ക്കിടെ ചിത്രങ്ങള്‍ ലഭിക്കുന്നത്. 15നും 20 ലക്ഷത്തിനും ഇടയിലാണ് താരം പ്രതിഫലം വാങ്ങുന്നത്. രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലത്തിന്റെ രണ്ടാം ഭാഗമാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. എന്നാല്‍ ആ ചിത്രത്തില്‍ അദ്ദേഹം പ്രതിഫലക്കാര്യത്തില്‍ വിട്ട് വീഴ്ച വരുത്തുമെന്നുറപ്പാണ്. കാരണം നാല് വര്‍ഷത്തോളം വീട്ടിലിരുന്ന സുരേഷ് ഗോപിയെ ഭരത് ചന്ദ്രന്‍ ഐ.പി.എസിലൂടെ തിരികെ കൊണ്ടുവന്നത് രഞ്ജി പണിക്കരാണ്. മമ്മൂട്ടിയുമായുള്ള പിണക്കം കാരണം സുരേഷ് ഗോപി പഴശിരാജ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഉപേക്ഷിച്ചു. സിനിമ കുറഞ്ഞതോടെ അമ്മയുടെ മീറ്റിംഗുകളിലും അദ്ദേഹം പോകാറില്ല. ഉദ്ഘാടനങ്ങള്‍ക്കും പൊതുപരിപാടികളിലും മാത്രമാണ് പങ്കെടുക്കുന്നത്.

മലയാള സിനിമകള്‍ക്ക് നിലവാരമില്ല

മലയാളത്തില്‍ ഇറങ്ങുന്ന ഭൂരിഭാഗം സിനിമകള്‍ക്കും നിലവാരമില്ലെന്നും അതിനാല്‍ താന്‍ പല സിനിമകളും തിയറ്ററില്‍ പോയി കാണാറില്ലെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് സ്വന്തം ചിത്രങ്ങളെ പ്രേക്ഷകര്‍ എങ്ങനെ വിലയിരുത്തുന്നു എന്ന് മനസിലാക്കാതെയാണെന്ന് ആക്ഷേപം. കാസനോവ എന്ന സിനിമ കോടികള്‍ പൊടിച്ചാണ് റോഷന്‍ എടുത്തത്. ഇത്രയും നിലവാരമില്ലാത്ത ഒരു മോഹന്‍ലാല്‍ സിനിമ കാസനോവയ്ക്ക് മുമ്പും ശേഷവും ഉണ്ടായിട്ടില്ലെന്ന് റോഷന്‍ മനസിലാക്കിയാല്‍ നന്നായിരിക്കുമെന്ന് തിരുവനന്തപുരത്തെ ഒരു തിയറ്റര്‍ ഉടമ പറഞ്ഞു. മോഹന്‍ലാലിന്റെ ഡേറ്റും വാങ്ങി തിയറ്ററുകളില്‍ നിന്ന് ലക്ഷങ്ങള്‍ അഡ്വാന്‍സും വാങ്ങിയാണ് റോഷന്‍ കാസനോവ ഒരുക്കിയത്. നിര്‍മാണ ചെലവ് കൂടിയതിനാല്‍ ആന്റണി പെരുമ്പാവൂര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ സഹായിച്ചാണ് സിനിമ പുറത്തിറങ്ങിയത്. അന്നൊന്നും കേള്‍ക്കാത്ത വീരവാദം ഇപ്പോള്‍ മുഴക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഹൗ ഓള്‍ഡ് ആര്‍ യു മികച്ച സിനിമയാണ്. അതിന്റെ വിജയത്തില്‍ സന്തോഷിക്കാം. പക്ഷെ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് അഹങ്കാരമാണ്. ഇവിടം സ്വര്‍മാണ് എന്ന ചിത്രത്തിന് വലിയ ബഡ്ജറ്റായതിനാല്‍ നല്ല ലാഭം കിട്ടിയില്ല. ഒരു വീടിന്റെ മുന്‍വശവും ബാക്കും ഒക്കെ രണ്ട് സ്ഥലങ്ങളിലാണ് ഷൂട്ട് ചെയ്തത്. അത് നിര്‍മാണച്ചെലവ് കൂടുന്നതിന് കാരണമായി. അതൊക്കെ ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് സീനിയറായ ഒരു നിര്‍മാതാവ് പറഞ്ഞു.

നയന്‍താര നടനെ സാരിയില്‍ ഒളിപ്പിച്ചു !

നടി നയന്‍താരയാണ് മുന്‍ കാമുകന്‍ പ്രഭുദേവയെ സാരിയില്‍ ഒളിപ്പിച്ച് എത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് അരമകാവിയം എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനെത്തിയപ്പോള്‍ കയ്യില്‍ പൂര്‍വ്വകാമുകന്റെ പേര് പച്ചകുത്തിയത് പുറത്ത് കാണിച്ചുകൊണ്ടായിരുന്നു നയന്‍താര എത്തിയത്. ഇതിന്റെ പിന്നാലെ ഗോസിപ്പുകളുടെ മലവെള്ളപ്പാച്ചിലായിരുന്നു. നയന്‍താര പ്രഭുവെന്ന് പച്ചകുത്തിയത് മായ്ക്കാത്തത് ഇപ്പോഴും പ്രഭുദേവയെ പ്രണയിക്കുന്നതുകൊണ്ടാണെന്നും അതല്ല പച്ചകുത്തല്‍ മായ്ക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നും തുടങ്ങി പലതരം റിപ്പോര്‍ട്ടുകളായിരുന്നു ഈ സംഭവത്തിന് പിന്നാലെ വന്നത്.

ഇതോടെ തെന്നിന്ത്യന്‍ താരറാണി നയന്‍താര ഒരുകാര്യം മനസിലാക്കി, മൂടി വെയ്ക്കാനുള്ളതൊക്കെ മൂടിത്തന്നെ വെയ്ക്കണം, ഇല്ലെങ്കില്‍ നാലുവഴിയ്ക്കും പണികിട്ടിയ്ക്കൊണ്ടിരിക്കും. എന്നാല്‍ ഇത്തവണത്തെ ഫിലിം ഫെയര്‍ പുരസ്‌കാരച്ചടങ്ങിനെത്തിയ നയന്‍താര ഇക്കാര്യത്തില്‍ നന്നേ ശ്രദ്ധിച്ചു ‍. കയ്യിലെ പച്ചകുത്തല്‍ കാണാതെ സാരിനിവര്‍ത്തിയിട്ടായിരുന്നു നയന്‍താര എത്തിയത്. കറുത്ത സാരിയും സ്ലീവ്‌ലസ് ബ്ലൗസുമണിഞ്ഞ് സുന്ദരിയായി എത്തിയ നയന്‍താര ഒരിക്കല്‍ പോലും സാരിമാറി പച്ചകുത്തിയത് പുറത്തുകാണാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

മകളെ കാഴ്ചവസ്തുവാക്കുന്ന നയന്‍താരയുടെ രക്ഷിതാക്കള്‍ക്കെതിരെ ഫെ്‌സ്ബുക്കില്‍ രൂക്ഷവിമര്‍ശനം

പൃഥ്വിരാജും രഞ്ജിനി ഹരിദാസ്, ഷറപ്പോവ,നിവിന്‍ പോളി തുടങ്ങി നിരവധി പേര്‍ എന്നു ഫെസ്ബുക്ക് വിമര്‍ശകരുടെ ഇരയാണ്. ഇത്തരക്കാരുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ബേബി നയന്‍താര. മകളെ കാഴ്ചവസ്തുവാക്കുന്ന നയന്‍താരയുടെ രക്ഷിതാക്കള്‍ക്കെതിരെ ഫെ്‌സ്ബുക്കില്‍ രൂക്ഷവിമര്‍ശനം. ബേബി നയന്‍താര ഭാവിയിലെ നയന്‍താരയാകുമോ എന്നാണ് ചില ഫേസ്ബുക്ക് കൂട്ടുകാരുടെ ചോദ്യം. മുട്ടുവരെയുള്ള ഒരു പാവടയുമുടുത്ത് നില്‍ക്കുന്ന ബേബി നയന്‍താരയുടെ ഒരു ഫോട്ടോയാണ് വിമര്‍ശകരുടെ കൈയ്യില്‍ കിട്ടിയിരിക്കുന്നത്. മകളെ കാഴ്ചവസ്തുവാക്കുന്ന നയന്‍താരയുടെ രക്ഷിതാക്കളെ വിമര്‍ശിച്ച് ഒരു കൂട്ടുകാരന്‍ ഇട്ട കമന്റിന് ലൈക്കുകളുടെ പെരുമഴയായിരുന്നു.ആകാശം, ഭഗവാന്‍, പോപ്പിന്‍സ്, ദി പവര്‍ ഓഫ് സയലന്‍സ്, സ്വര്‍ണം, ലൗഡ്‌സ്പീക്കര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ബേബി നയന്‍താരയുടെ ട്രിവാന്‍ഡ്രം ലോഡ്ജിലെ അഭിനയവും ശ്രദ്ധേയമായിരുന്നു.
 
1
 
2
 
3
 
4
 
5
 
6
 
7