Untitled Document Back to Top

തെന്നിന്ത്യന്‍ താരം നയന്‍താര മൗനവ്രതത്തിലേക്ക്‌

തെന്നിന്ത്യന്‍ താരം നയന്‍താര മൗനവ്രതത്തിലേക്ക്‌. തന്നെ നിരന്തരം വിവാദത്തില്‍പെടുത്തുന്നവരോടുള്ള പ്രതിഷേധവുമായാണ്‌ നയന്‍സ്‌ മൗനവ്രതത്തിലേക്ക്‌ കടക്കുന്നത്‌. താന്‍ എന്തുപറഞ്ഞാലും അത്‌ വിവാദമാക്കുന്നവരോട്‌ നമസ്‌കാരം പറയുന്നു നയന്‍സ്‌. ഇനി ഒരിക്കലും തന്നില്‍ നിന്നും ഒരു വിവാദവും പ്രതീക്ഷിക്കരുത്‌.

നയന്‍താര ബോളിവുഡിന്റെ പ്രിയപ്പെട്ടതാരമാണ്‌. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ്‌ കൈയ്യടക്കേണ്ടതെങ്ങനെയെന്ന്‌ നയന്‍സിനറിയാം. എന്നാല്‍ നയന്‍സ്‌ എന്തു പറഞ്ഞാലും അത്‌ വിവാദമാകും. അടുത്തിടെയായി നയന്‍താര മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. നയന്‍താരയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും കേള്‍ക്കാതായപ്പോഴാണ്‌ പ്രേക്ഷകര്‍ ഇടപെട്ടത്‌. നയന്‍സിന്‌ എന്തുപറ്റി എന്ന ചോദ്യത്തിന്‌ രസകരമായ മറുപടിയാണ്‌ വന്നത്‌. ദയവായി തന്നെ വിവാദത്തിലേക്ക്‌ വലിച്ചിഴക്കരുതേ എന്നായിരുന്നു താരത്തിന്റെ പരിദേവനം.

മാധ്യമങ്ങളോട്‌ സംസാരിക്കുമ്പോള്‍ പലപ്പോഴും തന്റെ നിയന്ത്രണം നഷ്‌ടപ്പെടുന്നു എന്നാണ്‌ നയന്‍സ്‌ പറയുന്നത്‌. എന്തു പറയണം എന്തു പറയണ്ട എന്നറിയില്ല. പറയുന്നത്‌ പലപ്പോഴും വിവാദമാകും. മാധ്യമപ്രവര്‍ത്തകര്‍ ബുദ്ധിമാന്‍മാരായതു കാരണം അവര്‍ വിവാദമുണ്ടാക്കുന്ന എന്തെങ്കിലും തന്നെ കൊണ്ട്‌ പറയിക്കും. ചില പ്രശസ്‌ത സംവിധായകരെ അറിയില്ലെന്ന്‌ താന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍ താന്‍ ഉദ്ദേശിച്ചതൊന്ന്‌, പറഞ്ഞത്‌ മറ്റൊന്ന്‌ എന്ന നിലയിലായി കാര്യങ്ങള്‍. ഇത്‌ വന്‍ വിവാദമായി മാറുകയും ചെയ്‌തു. ഇതിനുള്ള പരിഹാരം എന്താണെന്ന്‌ ആലോചിച്ചപ്പോള്‍ വായില്‍ പ്ലാസ്റ്ററൊട്ടിക്കുന്നതാണ്‌ നല്ലതെന്ന്‌ മനസിലായി.

നയന്‍സ്‌ നിശബ്‌ദമായാല്‍ വലയാന്‍ പോകുന്നത്‌ നമ്മുടെ വീരശൂരപരാക്രമികളായ, പത്രക്കാര്‍ തന്നെയാണ്‌. കാരണം ഇത്തരം വ്യക്തികളാണ്‌ തങ്ങളുടെ അന്തികഞ്ഞി മുട്ടിക്കാതിരിക്കുന്നതെന്ന്‌ അവര്‍ക്കറിയാം. എല്ലാവരെയും കാണുന്നതുപോല തന്നെയും കണ്ടുകൂടേ എന്നു ചോദിച്ച്‌ നയന്‍സിന്റെ കണ്‌ഠമിടറുന്നു. എല്ലാവരെയും ഒരേ പോലെ കാണാന്‍ പറ്റുമോ എന്നാണ്‌ ജനങ്ങളുടെ ചോദ്യം. എല്ലാവരെയും ഒരു പോലെ കണ്ടാല്‍ കാണുന്നതിലെ രസം പോവില്ലേ എന്നും പത്രക്കാര്‍ ചോദിക്കും.

നയന്‍സിന്‌ ജാടയാണെന്ന പ്രചരണം ശക്തമാണെന്ന്‌ നയന്‍സ്‌ തന്നെ പറയുന്നു, അത്‌ ശരിയല്ലെന്നും താരം കൂട്ടിചേര്‍ക്കുന്നു താനൊരു പാവമാണ്‌. അഭിനയരംഗത്തുള്ള മറ്റ്‌ പല താരങ്ങളെക്കാളും പാവമാണ്‌. അതേസമയം താനൊരു പാവമായതുകൊണ്ടു മാത്രം തന്നെ ഉപദ്രവിക്കുന്നു. അതിനാല്‍ സമ്മേളനങ്ങളും പ്രസംഗിക്കേണ്ട ചടങ്ങുകളും ഒഴിവാക്കുകയാണെന്നും നയന്‍സ്‌ ആവര്‍ത്തിക്കുന്നു. ചുരുക്കത്തില്‍ ഇന്ത്യയുടെ പ്രിയപ്പെട്ട വിവാദ നായിക മൗനവ്രതത്തിലേക്ക്‌ കടക്കുകയാണ്‌. അതേസമയം നയന്‍സിന്റെ മൗനവ്രതമല്ലേ എന്നു ചോദിച്ച്‌ പരിഹസിക്കുന്നവരും ധാരാളം. അവര്‍ക്കറിയാം നയന്‍സിന്‌ ഒരിക്കലും മൗനമായിരിക്കാന്‍ കഴിയില്ലെന്ന്‌.

അഡിക്ഷന്‍ കൂടുന്നു

Addicted to Life എന്ന കേരള സർക്കാരിന്റെ ലഹരിക്കെതിരായ സോഷ്യല്‍ മീഡിയ ബോധവത്കരണം ഹിറ്റായതിനു പിന്നാലെ 'Addicted to Lalettan'. മമ്മൂട്ടി ബ്രാണ്ട് അബാസിഡറായ Addicted to Life nte ഫെയിസ്ബുക്ക് കവർ ഫോട്ടോ തരംഗം ഒരുപാട്‌ താരങ്ങളിലേക്ക് പടർന്നെങ്കിലും പക്ഷെ മോഹന്‍ലാലിന്റെ പേജില്‍ കണ്ടില്ല. അതേ തുടർന്നാണ് ഇഷ്ടതാരത്തെ മുൻ നിർത്തി പുതിയ പേജ് ഫാന്സ് തുടങ്ങിയത്.
പുതിയ പേജിന് വൻവരവേൽപ്പാണ് മോഹന്‍ലാല്‍ ആരാധകർ നൽകുന്നത്. Addicted to Life പോലെ തന്നെ ലഹരിക്കെതിരായ സന്ദേശമാണ് Addicted to Lalettan മുന്നോട്ട് വയ്ക്കുന്നത്. ഫാന്സിന്റെ ജീവൻ ലാലേട്ടനായത് കൊണ്ട് 'അണ്ണനാണ് ലഹരി' എന്നാണ് പേജിന്റെ മുദ്രാവാക്യം . Addicted to Life നോട് സാമ്യമുളള ലോഗോ, മോഹന്‍ലാലിന്റെ ചിത്രമുളള കവർ ഫോട്ടോ തുടങ്ങിയവ കൊണ്ട് കൗതുകമുണർത്തുന്നു. പേജ് ലിങ്ക്‌

മുന്‍പ് We are One എന്ന പേരില്‍ സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ തുടങ്ങിയ പേജ് ചർച്ചാവിഷയമായിരുന്നു.

സംശയത്തിന്റെ നിഴലില്‍

ചലച്ചിത്രതാരം മീരാജാസ്‌മിന്‌ വിവാഹസര്‍ട്ടിഫിക്കറ്റ്‌ നല്‍കാനാവില്ലെന്ന്‌ തിരുവനന്തപുരം നഗരസഭ. മീരയുടെ ഭര്‍ത്താവ്‌ അനില്‍ ജോണ്‍ ടൈറ്റസ്‌ മുമ്പ്‌ വിവാഹിതനാണെന്ന സംശയത്തിന്റെ പേരിലാണ്‌ നഗരസഭ വിവാഹ സര്‍ട്ടിഫിക്കറ്റ്‌ തടഞ്ഞത്‌. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ തിരുവനന്തപുരം സ്വദേശി അനിലിനെ മീര വിവാഹം കഴിച്ചത്‌. തിരുവനന്തപുരം നന്തന്‍കോട്‌ സ്വദേശിയാണ്‌ അനില്‍കുമാര്‍ . അനില്‍ മുമ്പ്‌ വിവാഹിതനാണോ എന്ന വിവരം അറിഞ്ഞശേഷം സര്‍ട്ടിഫിക്കറ്റ്‌ നല്‍കാമെന്നാണ്‌ സഗരസഭയുടെ നിലപാട്‌.

അനില്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം നഗരസഭയ്‌ക്ക്‌ ഉറപ്പില്ല. ബാംഗ്ലൂര്‍ സ്വദേശിയായ ഒരു പെണ്‍കുട്ടിയെ അനില്‍ വിവാഹം കഴിച്ചിട്ടുണ്ടെന്ന ചില മാധ്യമറിപ്പോര്‍ട്ടുകള്‍ മാത്രമാണ്‌ നഗരസഭയ്‌ക്ക്‌ മുമ്പിലുള്ളത്‌. ഇത്‌ വിശ്വസനീയമാണെന്ന്‌ നഗരസഭാ ഉദ്യോഗസ്ഥര്‍ കരുതുന്നില്ല. എന്നാല്‍ അത്‌ ശരിയാണെങ്കില്‍ നഗരസഭക്കാര്‍ കുരുങ്ങും. ഇതാണ്‌ നഗരസഭയുടെ ഭയം.

ഏതായാലും അന്വേഷണം നടത്തിയശേഷം സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയാല്‍ മതിയെന്നാണ്‌ നഗരസഭയുടെ തീരുമാനം. ഇതിനെതിരെ മീര നഗരസഭാ സെക്രട്ടറിയോട്‌ പരാതിപെട്ടിട്ടുണ്ട്‌. അനിലുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ അത്‌ ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മീരയുമായുളള വിവാഹത്തിനുമുമ്പ്‌ അനില്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഒരു പരാതിയാണ്‌ നഗരസഭയെ പ്രതിസന്ധിയിലാക്കിയത്‌. ഇതില്‍ താന്‍ നേരത്തെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയും അവരുടെ കുടുംബവും മീരയെയും തന്നെയും ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഇവര്‍ കല്യാണം കലക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ്‌ സംരക്ഷണം നല്‍കണമെന്നും അനില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ വിവാഹിതനാണെങ്കില്‍ പങ്കാളിയുടെ മരണസര്‍ട്ടിഫിക്കറ്റോ വിവാഹമോചനം ലഭിച്ചതായുള്ള രേഖയോ ഹാജരാക്കണമെന്നാണ്‌ നിയമം. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ രണ്ടാം വിവാഹ സര്‍ട്ടിഫിക്കറ്റ്‌ നഗരസഭ നല്‍കുകയുള്ളൂ.

നന്തന്‍കോട്‌ വാര്‍ഡില്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ അന്വേഷണം നടത്തിയെങ്കിലും മീരയെയും ഭര്‍ത്താവിനെയും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇരുവരും ദുബായിലാണെന്ന വിവരമാണ്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ ലഭിച്ചത്‌. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു. ഏതായാലും വിദേശ രാജ്യങ്ങളില്‍ പോകുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്‌ വിവാഹ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമാണ്‌. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ടെന്നു വയ്‌ക്കാന്‍ മീരയും അനിലും ഒരിക്കലും സമ്മതിക്കുകയില്ല.

മീരയും അനിലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ഇരുവരും വിദേശത്താണെന്ന മറുപടി തന്നെയാണ്‌ ഞങ്ങള്‍ക്കും കിട്ടിയത്‌. അതേസമയം വിവാഹ സര്‍ട്ടിഫിക്കറ്റ്‌ തെളിവില്ലാത്തതിന്റെ പേരില്‍ തടഞ്ഞുവയ്‌ക്കാന്‍ നഗരസഭയ്‌ക്ക്‌ അവകാശമില്ല. ഇതിനെതിരെ മീര അധികൃതരെ സമീപിച്ചാല്‍ അധികൃതര്‍ കുരുങ്ങുക തന്നെ ചെയ്യും.

ഒത്തിരി വയ്യ

വ്യത്യസ്തമായ കഥാപാത്രങ്ങളല്ലാത്തതിനാല്‍ ഒരുപാട് പ്രോജക്ടുകള്‍ ഒഴിവാക്കിയെ് മീരാനന്ദന്‍. ശരത്കുമാറിന്റെ നായികയായി അഭിനയിക്കു തമിഴ് ചിത്രത്തില്‍ ചലഞ്ചിംഗായ വേഷമാണെന്നും

മീര പറഞ്ഞു. നല്ല കഥാപാത്രമാണെങ്കില്‍ സപ്പോര്‍ട്ടിംഗ് വേഷങ്ങളും ചെയ്യാം. സിനിമയില്‍ അഭിനയിച്ച് തുടങ്ങി രണ്ടാം വര്‍ഷം മുതലാണ് കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് തുടങ്ങിയതെന്നും മീര പറഞ്ഞു.

ഒരു സിനിമയുടെ മൊത്തത്തിലുള്ള നിലവാരം നോക്കിയാണ് അതില്‍ അഭിനയിക്കണോ, വേണ്ടയോ എന്ന് താരം തീരുമാനിക്കുന്നത്. മലയാളത്തില്‍ നായികയായും ഉപനായികയായും മൂന്നാല് വര്‍ഷം അഭിനയിച്ചു. അത് തന്നെ വലിയ കാര്യമാണ്. ഉടന്‍ റിലീസാകുന്ന പുക്കാട്ട എന്ന തമിഴ് ചിത്രത്തില്‍ ക്യാരക്ടര്‍ വേഷമാണ്. 2011ല്‍ ആദ്യ തമിഴ് ചിത്രമാണ് സൂര്യ സിംഗത്തില്‍ നായികയായിരുന്നു. പിന്നീട് പല ഓഫറുകള്‍ വെങ്കിലും സ്വീകരിച്ചില്ല.

ശരത്കുമാര്‍ ഇടവേളയ്ക്ക് ശേഷം നായകനാകു സന്താ മരുതത്തില്‍ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് മീരയ്ക്ക്. മോഹന്‍ലാലിന്റെ കൂടെ ലോക്പാലില്‍ അഭിനയിച്ചെങ്കിലും ചിത്രം പരാജയമായിരുന്നു. കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിരുന്നു. ലാല്‍ജോസിന്റെ മുല്ലയിലൂടെ നായികയായാണ് മീര സിനിമയിലെത്തിയത്.

എല്ലാം ദുല്‍ഖറിനു വേണ്ടി

ചായില്യം,വെടിവഴിപാട്, ഇവന്‍ മേഘരൂപന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനുമോള്‍ തടികുറച്ചു. ദുല്‍ഖറിന്റെ നായികയായി അഭിനയിച്ച ഞാന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് താരം ഭാരം കുറച്ചത്. പക്ഷെ, ഷൂട്ടിംഗ് അവസാനിപ്പിച്ചപ്പോഴേക്കും വീണ്ടും പഴയ പരുവത്തിലായി. നല്ലപോലെ ആഹാരം കഴിക്കുകയും കഴിവതും വ്യായാമം ചെയ്യാതിരിക്കുകയും ആണ് അനുമോളുടെ പതിവ്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചത് കൊണ്ട് നൃത്തം ചെയ്താണ് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നത്- അനുമോള്‍ പറഞ്ഞു.

നാടക സംവിധായകനായ മനോജ് കാന സംവിധാനം ചെയ്യുന്ന അമോയ്ബയിലാണ് അനുമോള്‍ അടുത്തതായി അഭിനയിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന കാസര്‍കോട് സ്വദേശിയായ ഒരു അമ്മയുടെ വേഷമാണ് ചിത്രത്തില്‍. കാസര്‍കോടും ബാംഗ്ലൂരുമാണ് ലൊക്കേഷന്‍. അനുമോള്‍ക്ക് അവാര്‍ഡ് കിട്ടിയ ചായില്യം സംവിധാനം ചെയ്തതും മനോജ് കാനയാണ്. സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കഥാപാത്രങ്ങളേക്കാള്‍ തിരക്കഥയ്ക്കും സംവിധായകനുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് അനുമോള്‍ പറഞ്ഞു.

ഓരേ തരം വേഷങ്ങള്‍ പല സിനിമകളില്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ല, ഒരു ചിത്രം വിജയിക്കുന്നത് അതിന്റെ ടോട്ടാലിറ്റിയിലാണെന്ന് താരം പറഞ്ഞു. കരിയര്‍ തുടങ്ങിയപ്പോള്‍ ശക്തമായ ചില സ്ത്രീകഥാപാത്രങ്ങള്‍ ലഭിച്ചു. അത് ഭാഗ്യമായി കാണുന്നു. ഇവന്‍ മേഘരൂപനിലെ തങ്കമണിയും, വെടിവഴിപാടിലെ അഭിസാരികയും ചായില്യത്തിലെ തെയ്യം കലാകാരിയും വലിയ അംഗീകാരവും അഭിനയ സാധ്യതകളുമാണ് തുറന്നിട്ടതെന്നും അനുമോള്‍ വിശ്വസിക്കുന്നു.

നയന്‍സിനോട് പ്രണയം

കരുണാനിധിയുടെ ചെറുമകനും നടനുമായ ഉദയനിധി സ്റ്റാലിന് നയന്‍താരയോട് പ്രണയം. വിവാഹിതനായ ഉദയനിധി നയന്‍താരയുമൊന്നിച്ച് അടുത്തിടെ ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതോടെയാണ് ഉദയനിധിക്ക് പ്രണയം തോന്നിയത്. എന്നാല്‍ നയന്‍താരയ്ക്ക് ഇയാളുമായി അടുപ്പമുണ്ടോ എന്ന് വ്യക്തമല്ല. പ്രഭുദേവയുമായി പിരിഞ്ഞ നയന്‍സ് ഇതുവരെ കയ്യില്‍ പ്രഭു എന്ന് പച്ചകുത്തിയത് മായ്ച്ചിട്ടില്ല. നയന്‍താരയോട് ഉദയനിധി കൂടുതല്‍ അടുക്കാന്‍ തുടങ്ങിയതോടെ ഭാര്യ പ്രശ്‌നമുണ്ടാക്കി. പക്ഷെ, തന്റെ അടുത്ത ചിത്രത്തില്‍ നിന്നും നയന്‍താരയെ ഇയാള്‍ ഒഴിവാക്കിയിട്ടില്ല.

ഇത് കതിര്‍വേലന്‍ കാതല്‍ എന്ന ചിത്രത്തിലാണ് ഉദയനിധിയും നയന്‍താരയും ജോഡികളായത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇവരൊന്നിച്ച് പഴനിയില്‍ ദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഷൂട്ടിങ്ങിനിടെ വളര്‍ന്ന ബന്ധം ഉദയനിധിയുടെ പുതിയ ചിത്രമായ നന്‍പേന്‍ടയില്‍ നയന്‍സിനെത്തന്നെ നായികയാക്കുന്നതില്‍ വരെ എത്തിയത്രേ. ഇടക്ക് സാക്ഷാല്‍ കരുണാനിധിവരെ കൊച്ചുമോനെ ഈ ബന്ധത്തിന്റെ പേരില്‍ താക്കീത് ചെയ്തിരുന്നു.

ആര്യ അനുജനെ നായകനാക്കി നിര്‍മിച്ച അമരകാവ്യത്തിന്റെ ഓഡിയോ റിലീസിന് നയന്‍താര എത്തിയിരുന്നു. നയന്‍താരയുടെ രണ്ടാം വരവ് ആര്യയുടെ രാജാറാണിയിലൂടെയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നയന്‍താര പരസ്യമായി പ്രതികരിച്ചതോടെ ഗോസിപ്പുകള്‍ അവസാനിച്ചു. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് നയന്‍താര. കഹാനിയുടെ തെലുങ്ക് പതിപ്പ് ഹിറ്റായതോടെ താരം പ്രതിഫലവും കൂട്ടി. ഉടനൊന്നും മലയാളത്തില്‍ അഭിനയിക്കാനുള്ള സാധ്യതയും കുറവാണ്

 
1
 
2
 
3
 
4
 
5
 
6
 
7