Untitled Document Back to Top

തനിക്കു പിഴവുകള്‍ സംഭവിച്ചുവെന്ന് സനുഷ


തനിക്കു ചെറിയ പിഴവുകള്‍ സംഭവിച്ചുെവന്നും എന്താണ് സംഭവിച്ചതെന്നു ചോദിച്ചാല്‍ പ്രത്യേകിച്ചൊന്നുമില്ലെന്നും സനൂഷ. ഒരു മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് സനുഷ ഇങ്ങനെ പറഞ്ഞത്. ദിലീപേട്ടന്റെ സിനിമ ഏതു ഹീറോയിനും ആഗ്രഹിക്കുന്ന രീതിയിലുള്ള എന്‍ട്രി തന്നെയായിരുന്നു. അതിനുശേഷം പഠനവും മറ്റുമൊക്കെയായി കുറച്ചൊന്ന് കരിയറില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും ബാലതാരത്തില്‍ നിന്നും നായികയിലേക്കുയര്‍ന്ന സനൂഷ പറയുന്നു. വര്‍ഷത്തില്‍ ഒന്നാണെങ്കില്‍ കൂടി കുറച്ച് നല്ല കാരക്ടറുകള്‍ ചെയ്യണം. വളരെ സൂക്ഷിച്ചേ ഇനി സിനിമകള്‍ തെരഞ്ഞെടുക്കൂ. എന്നില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്ന പലരുമുണ്ട്. അവരെ നിരാശപ്പെടുത്താന്‍ പറ്റില്ല സനൂഷയുടെ തിരിച്ചറിവുകളാണിത്. ബാലതാരത്തില്‍ നിന്നും നായികയിലേക്കുള്ള സനൂഷയുടെ വളര്‍ച്ച വളരെ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു. കാവ്യാമാധവനുശേഷം മലയാളത്തനിമ ഒത്തിണങ്ങിയ മറ്റൊരു നായികയെയാണ് സനൂഷയില്‍ പലരും കണ്ടത്. പക്ഷേ ആദ്യ സിനിമകള്‍ പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാനായില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തമിഴിലാണ് ആദ്യം സനൂഷ നായികയാകുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മലയാളത്തിലെ ആദ്യത്തെ നായിക വേഷം. അതും ജനപ്രീയ നായകന്‍ ദിലീപിന്റെ നായികയായി. ഇപ്പോള്‍ കണ്ണൂര്‍ എസ്എന്‍ കോളജില്‍ ബികോം മൂന്നാംവര്‍ഷം പഠിക്കുന്നു. പ്രേമിക്കണം എന്ന ചിന്തയൊന്നും എനിക്കില്ല. കോളജിലെ എല്ലാവരും ചേട്ടാരാണനിക്ക്. അച്ഛനും അമ്മയും ഇതിനൊക്കെ ഫ്രീഡം തന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിലൊന്നും ത്രില്ലില്ല. പിന്നെ ആരെങ്കിലും പ്രേമിക്കാന്‍ വന്നാല്‍ തന്നെ ഞാനൊരു സിനിമാ നടി ആയതുകൊണ്ടു വന്നതാണോ അതോ എന്നെ ഇഷ്ടമായതു കൊണ്ടാണോ എന്ന് സംശയമാണ്. അതുകൊണ്ടു തന്നെ അതിനൊന്നും നില്‍ക്കാറില്ല. നായികയായി മാത്രം അഭിനയിക്കണം എന്നില്ല. ചെയ്യുന്ന കാരക്ടറുകള്‍ ഒരു ഐഡന്റിറ്റി നല്‍കണമെന്ന് ആഗ്രഹിക്കുന്നയാളാണ് . സക്കറിയയുടെ ഗര്‍ഭിണികളില്‍ അങ്ങനെയൊരു കഥാപാത്രമായിരുന്നു. ഇപ്പോള്‍ ചെയ്യുന്ന മിലിയും അങ്ങനെ തന്നെയാമെന്നും താരം പറയുന്നു. ബാല താരമായിരിക്കുമ്പോള്‍ തന്നെ മലയാളത്തിലെ ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പവും വര്‍ക്ക് ചെയ്തിട്ടുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ ഓര്‍മ. അതുകൊണ്ടു തന്നെ ലൊക്കേഷനില്‍ എല്ലാവരുടെയും പെറ്റാണ്. ലൊക്കേഷനില്‍ ഇപ്പോഴും കുട്ടിക്കളിയാണെന്നും സനൂഷ പറയുന്നു. ഇതുവരെ ഗോസിപ്പുകള്‍ ഒന്നും വന്നിട്ടില്ല. എന്നെ വളര്‍ത്തിയത് ഈ ഇന്‍ഡസ്ട്രിയാണ്. അതുകൊണ്ടു തന്നെ എന്തെങ്കിലും ചെറിയ കാര്യം വന്നാലും എല്ലാവരും എന്നെ വിളിച്ച് ചോദിക്കാറുണ്ട്. ഇതിലൂടെ വളര്‍ന്നതുകൊണ്ട് അങ്ങനെയാരും ഗോസിപ് പറയുമെന്നു തോന്നുന്നില്ല. പിന്നെ കുറച്ചൊക്കെ നല്ല കുട്ടിയാണ് ഞാന്‍. അച്ഛനും അമ്മയും അനുജനും ഞാനും കൂടിയാണ് എല്ലാക്കാര്യത്തിലും തീരുമാനമെടുക്കുന്നത്. ഞാനാണ് ഫോണില്‍ കൂടി കഥ കേള്‍ക്കുന്നതെങ്കില്‍ അവരുമായി ഡിസ്‌കസ് ചെയ്യും. അനിയനാണ് പലപ്പോഴും കറക്ടായ തീരുമാനം പറയുന്നത്. സക്കറിയ എടുക്കാന്‍ പറഞ്ഞത് അവനാണ്. വലിയൊരു നടന്റെ അനിയത്തിയായ ഓഫര്‍ വന്നപ്പോള്‍ അനിയത്തിയായി വേണ്ട നായികയായി ചെയ്താല്‍ മതിയെന്നു പറഞ്ഞതും അവനാണ്. വ്യക്തമായ തിരിച്ചറിവുകളിലൂടെ സനൂഷ ഫീല്‍ഡില്‍ സജീവമാവുകയാണ്. നല്ല കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞ് നായിക നിരയില്‍ തന്റേതായ സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് ഈ കണ്ണൂര്‍കാരി. ഒപ്പം അനുജന്‍ സനൂപും മലയാളസിനിമയില്‍ പോപ്പുലറായതിന്റെ സന്തോഷവും.