


































.jpg)






.jpg)












മലയാള സിനിമയിലെ പ്രിയ നടികളെല്ലാം ഇപ്പോള്‍ പുതിയൊരു മേക്ക് ഓവറിന്റെ പാതയിലാണ്. രമ്യ നമ്പീശനും ഭാവനയും ഒക്കെ മേക്ക് ഓവര്‍ കൊണ്ട് തങ്ങളുടെ കരിയിറില്‍ തന്നെ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇവര്‍ക്ക് പിറകേ ഇതാ കൃഷ്ണ പ്രഭയും മേക്ക് ഓവറിലൂടെ ഗ്ലാമറസ് ആകുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളൊക്കെ തനി നാടന്‍ പെണ്കുട്ടികളുടേതാണെങ്കില്, കൃഷ്ണ പ്രഭ ഇനി മാറുന്നത് പോസ്റ്റ് മോഡേണ്‍ ഗ്ലാമര്‍ ഗേളിലേക്കായിരിക്കും. കൃഷ്ണ പ്രഭയുടെ അവസാനത്തെ ഫോട്ടോ ഷൂട്ട് ഇതാണ് തെളിയിക്കുന്നത്. മോഹന്‍ലാലിനൊപ്പം മാടമ്പിയിലൂടെയാണ് കൃഷ്ണപ്രഭ മലയാളത്തിലെത്തിയത്.
സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും തനിക്ക് ഇഷ്ടമാണെന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. പക്ഷേ കിട്ടിയ കഥാപാത്രങ്ങളെല്ലാം നാടന്‍ പെണ്‍കുട്ടികളുടേതായിരുന്നു. എന്നാല്‍ ശക്തമായ കഥാപാത്രങ്ങളാണെങ്കില്‍ മാത്രമേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനുള്ളൂ എന്നും കൃഷ്ണ പ്രഭ പറയുന്നുണ്ട്. നല്ല അഭിനയ മുഹൂര്‍ത്തങ്ങളും വേണമത്രെ. തന്റെ ഗ്ലാമര്‍ വെളിവാക്കിക്കൊണ്ടുള്ള കൃഷ്ണപ്രഭയുടെ ഫോട്ടോ ഷൂട്ട് പുറത്തിറങ്ങിക്കഴിഞ്ഞു. ഇത് തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് കൃഷ്ണ പ്രഭ പ്രതീക്ഷിക്കുന്നത്.
കോളിവുഡും ടോളിവുഡും കടന്ന് ബോളിവുഡ് വരെയെത്തിയെങ്കിലും ഗോസിപ്പു കോളങ്ങളിൽ അധികം ഇടംപിടിക്കാത്ത നടിയാണ് അസിൻ. പ്രണയം, ഡേറ്റിംഗ്, പാർട്ടികൾ തുടങ്ങിയവയിൽ നിന്നെല്ലാം അസിൻ അകലം പാലിച്ചിരുന്നു. ഒടുവിൽ ഒരു പ്രണയവാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് സുന്ദരി. മൈക്രോമാക്സ് കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ രാഹുൽ ശർമ്മയുമായി കഠിന പ്രണയത്തിലാണത്രേ അസിൻ.
അച്ഛൻ ബിസിനസുകാരനായതിനാൽ ബിസിനസിനോട് ചെറുപ്പം മുതലേ താത്പര്യമുള്ളയാണ് അസിൻ. കൂടാതെ ഇന്ത്യയിൽ നിന്നായിരിക്കും താൻ പങ്കാളിയെ തിരഞ്ഞെടുക്കുക എന്നും നേരത്തേ അസിൻ സൂചിപ്പിച്ചിട്ടുണ്ട്. വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ് താരം എന്ന് കുറച്ചുനാളുകളായി വാർത്തകളുമുണ്ട്. എല്ലാം കൂട്ടിവായിക്കുമ്പോൾ അസിന്റെ പ്രണയവാർത്തയ്ക്ക് കൂടുതൽ വിശ്വാസ്യത ലഭിക്കുന്നു. ഒരു പ്രമുഖ ദിനപത്രം ആണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്.
ഹിന്ദിയിൽ അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെടുന്നതാണ് അസിന്റെ ഈ തീരുമാനത്തിനു പിന്നിൽ എന്നാണ് അസൂയാലുക്കൾ പറയുന്നത്. ആമീർ ഖാൻ ചിത്രം ഗജിനിയിലൂടെ സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചതെങ്കിലും ഹിന്ദിയിൽ അത്ര കണ്ട് ശോഭിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒരു വർഷത്തിലധികമായി അസിൻ അഭിനയിച്ച ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല. അഭിഷേക് ബച്ചൻ നായകനാവുന്ന ഓൾ ഈസ് വെൽ ആണ് ഈ വർഷം റിലീസാകാനുള്ളത് . ഉമേഷ് ശുക്ലയാണ് സംവിധാനം. റിലീസ് ഡിസംബറിലാണ്.